ഒരാളുടെ വസ്‍ത്രധാരണം അയാളുടെ ഇഷ്‍ടമാണെന്നും വീഡിയോയില്‍ ദേവു ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടുന്നു. 

ബിഗ് ബോസ് താരം ദേവു മോശം കമന്റുകളിട്ടവരെ വിമര്‍ശിച്ച് അടുത്തിടെ മറുപടി നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ദേവുവിന്റെ ഫോട്ടോയ്‍ക്ക് മോശം കമന്റുകളുമായി ചിലരെത്തി. ഇപ്പോഴിതാ ദേവു രൂക്ഷ വിമര്‍ശനവുമായി വീഡിയോയുമായി എത്തിയിരിക്കുകയാണ്. നിയമപരമായിട്ടും പ്രതികരിക്കും എന്നാണ് ദേവു വീഡിയോയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സമൂഹത്തിലെ കുറച്ച് മുത്തുമണികളെ പരിചയപ്പെടുത്തുകയാണെന്നാണ് വീഡിയോയില്‍ ദേവു വ്യക്തമാക്കുന്നത്. ഞാൻ വൈറ്റ് ടോപ്പ് വസ്‍ത്രമിട്ടപ്പോള്‍ മോശം കമന്റുകള്‍ കിട്ടി. ദേവുവെന്ന ഞാൻ നിങ്ങളുടെ കുഞ്ഞമ്മയയുടെ മകള്‍ അല്ല. എനിക്ക് ഇഷ്‍ടമുള്ള വസ്‍ത്രമാണ് ധരിക്കുന്നത്. പിന്നെ എന്റെ വയര്‍ ചാടിയതില്‍ തനിക്ക് ഒരു പ്രശ്‍നവുമില്ല. കുടുക്കിടാനാകുന്നില്ല എന്ന ഒരു കമന്റുണ്ടായിരുന്നു. എത്ര പ്രാവശ്യം സൂം ചെയ്‍തു. ഒരു സ്‍ത്രീ വസ്‍ത്രം ധരിക്കുന്നത് എന്തായാലും അവരുടെ ഇഷ്‍ടമാണെന്ന് മനസിലാക്കാതെ അവരെ സ്‍കാൻ ചെയ്‍ത് വിവരണം ചെയ്യുന്ന ആള്‍ക്കാര്‍ മഹാൻമാര്‍ ആണെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ മൈൻഡ് യുവര്‍ ബിസിനസ്. ഞാൻ എന്റെ ഇഷ്‍ടങ്ങളാണ് പിന്തുടരുന്നതെന്നും വീഡിയോയില്‍ ദേവു വ്യക്തമാക്കുന്നു.

View post on Instagram

ദേവു ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. വൃത്തികേട് മുഴുവൻ കമന്റിട്ട് ഇവര്‍ പറയുന്ന പേര് ഫ്രീഡം ഓഫ് സ്‍പീച്ച് എന്നാണ്. ഇപ്പോഴും കുറേ കമന്റ് വരുന്നുണ്ട്. തോന്നിയത് വിളിച്ച് പറയുന്ന കമന്റുകള്‍. അതിനെ ഫ്രീഡം ഓഫ് സ്‍പീച്ചാക്കരുത്. ഇങ്ങനെ ഇങ്ങോട്ട് പറഞ്ഞാല്‍ നിങ്ങള്‍ തിരിച്ച് കേള്‍ക്കാനും തയ്യാറാകണം. കമന്റിട്ടവര്‍ മിസ്റ്റര്‍ പെര്‍ഫക്റ്റാണോ. കൊള്ളാലോ മാന്യത. കൊല്ലക്കുടിയില്‍ സൂചി വില്‍ക്കാൻ വരല്ലേ. പ്രതികരിക്കും. നിയപരമായിട്ടാണെങ്കില്‍ അങ്ങനെയുമെന്ന് പറയുന്നു ദേവു.

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ, കണ്ടന്‍റ് ക്രീയേറ്റർ താരം എന്നിങ്ങനെ പ്രേക്ഷകരുടെ ഇഷ്‍ടം നേടിയതിനു ശേഷമായിരുന്നു ദേവു ബിഗ് ബോസിലേക്ക് എത്തിയിരുന്നത്. അതുകൊണ്ടുതന്നെ ദേവുവിന് തുടക്കത്തില്‍ തന്നെ ഷോയില്‍ കളം നിറയാൻ പറ്റിയിരുന്നു. നിലപാടുകള്‍ ഉറക്കെ പറഞ്ഞായിരുന്നു ഷോയില്‍ താരം ഇടം കണ്ടെത്തിയത്. ആരോഗ്യ കാരണങ്ങളാല്‍ ദേവു ചില ടാസ്‍കുകളില്‍ പിന്നോട്ടായി. ബിഗ് ബോസില്‍ ക്യാപ്റ്റനായിരിക്കെയായിരുന്നു ദേവു ഹൗസില്‍ നിന്ന് പുറത്തുപോയത് എന്ന പ്രത്യേകതയുമുണ്ട്.

Read More: കുഞ്ഞിനെന്ത് പേരിടും, 'സാന്ത്വനം' ആഘോഷത്തില്‍ , സീരിയല്‍ റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക