Asianet News MalayalamAsianet News Malayalam

'ഇതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്'; പുതിയ പോസ്റ്റ്‌ പങ്കുവെച്ച് ജാസ്‍മിൻ മൂസ

ബിഗ് ബോസ് താരം ജാസ്‍മിൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു.

Bigg Boss fame Jasmine social media post gets attention
Author
First Published Dec 25, 2022, 12:56 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ  നിലപാടുകളുള്ള, കരുത്തുറ്റ മത്സരാര്‍ഥിയായ ജാസ്‍മിന്‍ മൂസയെയാണ് പ്രേക്ഷകരില്‍ പലർക്കും അറിയാവുന്നത്. ജീവിതത്തിൽ എത്ര വലിയ ബുദ്ധിമുട്ടുകൾ വന്നാലും പ്രശ്‍നങ്ങൾ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറുന്ന ജീവിതത്തിലെ തന്നെ ഹീറോകളിലൊരാളാണ് ജാസ്‍മിൻ എന്നും ആരാധകരില്‍ പലര്‍ക്കുമറിയാം. മനോധൈര്യം കൊണ്ട് ജീവിതവിജയം കൈവരിച്ച പെൺകുട്ടിയാണ് ജാസ്‍മിൻ എം മൂസ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം പങ്കുവെച്ച പുതിയ പോസ്റ്റാണിപ്പോൾ ചര്‍ച്ചയാകുന്നത്

ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റുള്ളവർ എന്ത്‌ വിചാരിക്കും എന്ന് ചിന്തിക്കുന്നത് മാറ്റി ഒരിക്കലെങ്കിലും 'ഇതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്' എന്ന് ചിന്തിച്ചാൽ തീരാവുന്നതേ ഉള്ളൂ പല പ്രശ്‍നങ്ങളും. ജീവിതത്തിൽ ആരും നിങ്ങളെ വന്നു രക്ഷിക്കാൻ പോവുന്നില്ല എന്ന് എപ്പോഴും ഓർക്കുക. ആരെങ്കിലും വന്ന് നിങ്ങളനുഭവിക്കുന്ന കഷ്‍ടപ്പാട് എല്ലാം കണ്ടറിഞ്ഞു നിങ്ങളെ രക്ഷപ്പെടുത്തും എന്നുള്ള വിശ്വാസത്തിന്റെ പുറത്തു ജീവിതം തള്ളി നീക്കാതെ 'എന്റെ ജീവിതം മാറ്റിമറിക്കാൻ മറ്റാരും വരില്ല' അത്‌ മാറ്റിമറിക്കാൻ എനിക്കാണ് എനിക്ക് മാത്രമാണ് പറ്റുക" എന്നുള്ളത് മനസിലാക്കുക. അങ്ങനെ നിങ്ങള്‍ എന്ന് മനസ്സിലാക്കുന്നോ അന്ന് തിരിച്ചറിയും നിങ്ങളെത്രത്തോളം ശക്തനാണെന്നായിരുന്നു ജാസ്‍മിൻ കുറിച്ചത്.

നിരവധി പേരാണ് ബിഗ് ബോസ് താരം ജാസ്‍മിൻ എം മൂസയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

രണ്ടാം വിവാഹം സമ്മാനിച്ച തിക്താനുഭവങ്ങളില്‍ മനംമടുത്തായിരുന്നു ജാസ്‍മിന്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. അതുവരെ വീട്ടുകാര്‍ക്ക് വേണ്ടി മാത്രം ജീവിച്ചിരുന്ന ഞാന്‍ അപ്പോഴാണ് സ്വന്തമായി ജീവിക്കേണ്ടതിനെക്കുറിച്ച് ആലോചിച്ചതെന്ന് താരം പറഞ്ഞിരുന്നു. ഡിവോഴ്‌സ് നേടി നേരെ കൊച്ചിയിലേക്ക് ജാസ്‍മിൻ വരികയായിരുന്നു.  ജിമ്മില്‍ ജോലിയായി.  പിന്നെയാണ് ബാംഗ്ലൂരില്‍ പോയി ഫിറ്റ്‌നസ് ട്രയിനറാവാന്‍ പരിശീലനം നടത്തിയത്. ഇന്നിപ്പോള്‍ ഞാന്‍ എനിക്ക് വേണ്ടിയാണ് ജീവിക്കുന്നത്. നമ്മുടെ ജീവിതം രക്ഷപ്പെടണമെങ്കില്‍ നമ്മള്‍ തന്നെ വിചാരിക്കണമെന്നുമായിരുന്നു മുന്‍പ് ജാസ്‍മിന്‍ പറഞ്ഞത്.

Read More: 'എൻ നെഞ്ചില്‍ കുടിയിരിക്കും..', സെല്‍ഫി വീഡിയോയുമായി വിജയ്

Follow Us:
Download App:
  • android
  • ios