ബിഗ് ബോസ് മലയാളത്തിന്റെ പ്രിയ താരമാണ് സലിംകുമാറിനൊപ്പമുള്ളത്.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ശക്തയായ ഒരു മത്സരാര്‍ഥി ആയിരുന്നു നടിയുമായ ലെച്ചു.എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ ഷോയില്‍ നിന്ന് ലെച്ചുവിന് പിൻമാറേണ്ടി വന്നിരുന്നു. പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൊക്കെ സജീവമായി താരം ഇടപെട്ടിരുന്നു. ഇപ്പോഴിതാ നടൻ സലിംകുമാറിനൊപ്പമുള്ള ഒരു ഫോട്ടോയാണ് ലെച്ചുവിന്റേതായി ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
നടൻ സലിംകുമാറിനൊപ്പമുള്ള ഒരു ത്രോബോക്ക് ഫോട്ടോയാണ് ലെച്ചു പങ്കുവെച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ചിലപ്പോള്‍ നടിയെ ഫോട്ടോയില്‍ നിന്ന് തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല. കടുത്ത ആരാധകര്‍ക്ക് ലെച്ചുവിനെ ആ ഫോട്ടോയില്‍ നിന്ന് തിരിച്ചറിയാനുമാകും. അന്നത്തെ കുട്ടിത്തം ഇപ്പോഴും ലെച്ചുവിലുണ്ടെന്നാണ് ഫോട്ടോയ്‍ക്ക് കമന്റുകള്‍.
>
ജീവിതത്തില്‍ തരണം ചെയ്‍ത പ്രതിസന്ധികള്‍ ഷോയില്‍ ലെച്ചു വെളിപ്പെടുത്തിയിരുന്നു. ജീവിത പങ്കാളിയായ ശിവാജി സെന്നിനെയും താരം സാമൂഹ്യ മാധ്യമങ്ങളിലൂടെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ അടുത്തിടെ തങ്ങള്‍ പിരിയുകയാണെന്ന് താരവും ശിവാജിയും വ്യക്തമാക്കിയിരുന്നു. ചെറിയൊരു കുറിപ്പ് ശിവാജി പങ്കുവെച്ചിരുന്നു.
എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട് എന്നായിരുന്നു ശിവാജി കുറിപ്പില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും. ഇപ്പോഴിതാ ഞങ്ങളുടെ വഴികളും തൊഴില്‍മേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്‍ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്. ജോലിയുടെ ഭാഗമായി അവള്‍ കൊച്ചിയിലേക്ക് തിരിച്ച് പോയിരിക്കുന്നു. ഒരുപാട് ആലോചിച്ചതിന് ശേഷം ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി- അതെ, ഞങ്ങള്‍ മനോഹരമായ ഒരു കാലം പിന്നിട്ടിരിക്കുന്നു. പരസ്‍പരമുള്ള സ്നേഹ ബഹുമാനങ്ങളോടെ സൗഹാര്‍ദ്ദപൂര്‍വ്വം ഞങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു. അങ്ങേയറ്റം വ്യക്തിപരമായ ഒരു കാര്യം സമൂഹമാധ്യമത്തില്‍ ഞങ്ങള്‍ക്ക് പങ്കുവെക്കേണ്ടിവന്നതില്‍ എനിക്ക് വിഷമം തോന്നി. പക്ഷേ അത് ഈ കാലത്തിന്‍റെ ശാപമാണ്. ഞങ്ങളുടെ സ്നേഹം പൊതുസമൂഹം ശ്രദ്ധിച്ച ഒന്നായിരുന്നു. അതിനാല്‍ത്തന്നെ ഇതിനെക്കുറിച്ചും തുറന്ന് പറയേണ്ടിയിരുന്നു. ദയവായി ഞങ്ങള്‍ക്ക് മെസേജുകളൊന്നും അയക്കാതിരിക്കുക. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും എല്ലാവിധ സ്‍നേഹവും പിന്തുണയും ഒപ്പമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം എന്നും പ്രതീക്ഷ പ്രകടിപ്പിച്ചു
Read More: 'ശിവാഞ്‍ജലി'യെ തെരഞ്ഞുമടുത്ത 'സാന്ത്വന'ത്തിൽ രണ്ടാം കലഹമോ ?', റിവ്യു
