കപട ഫുട്‍ബോള്‍ ആരാധകരെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശാരിക.

ഭൂഗോളത്തിന്റെ സ്‍പന്ദനം ഒരു കാൽപന്തിലേക്കെത്തിയ ലോകകപ്പ് ഫുട്ബോൾ കാലം വീണ്ടും എത്തിയിരിക്കുകയാണ്. ഓൺലൈനിലും ഓഫ്‍ലൈനിലുമെല്ലാം ഫു‍ട്ബോൾ താളം. സോഷ്യൽ ഫീഡുകളിൽ നിറയുന്നതിലധികവും ലോകകപ്പിനോട് അനുബന്ധിച്ചുള്ള വീഡിയോകളാണ്. എന്നാൽ ഇത്തരം വീഡിയോകളുമായി എത്തുന്ന പലർക്കും ഫുട്ബോളിനെക്കുറിച്ച് യാതൊന്നുമറിയില്ല എന്നു പറയുന്നവരും ഒരു വശത്തുണ്ട്. ഇതേ അഭിപ്രായം തന്നെയാണ് അവതാരകയും ബിഗ് ബോസ് മലയാളം സീസൺ 7 മൽ‌സരാർത്ഥിയുമായ ശാരികയും പങ്കുവെയ്ക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''ലോകകപ്പ് ഫുട്ബോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണ ഉദ്ഘാടനം തുടങ്ങുന്നതിനു മുൻപേ തന്നെ ഇൻഫ്ളുവൻസർമാരും കുറേയധികം ആളുകളും അവരുടെ സ്റ്റാറ്റസിൽ അർജന്റീനയുടെ പടമിടുന്നു, ബ്രസീലിന്റെ പടമിടുന്നു.. ചിലർ ഒറിജിനൽ ഫ്ളാഗ് തന്നെയാണോ ഇടുന്നത് എന്നു പോലും എനിക്ക് സംശയമുണ്ട്. ആരാധകരുടെ കാര്യമല്ല ഞാൻ പറയുന്നത്, അവരെ മാറ്റിനിർത്തുകയാണ്. ചിലർക്ക് ഫു‍ട്ബോളിന്റെ എബിസിഡി അറി‍ഞ്ഞുകൂടാ, . സത്യം പറഞ്ഞാൽ ഇവർക്ക് ഫുട്ബോളിനെപ്പറ്റി വല്ലതും അറിയാമോ? മെസി ആരാ, റൊണാൾഡോ ആരാ എന്നു പോലും അറിയില്ലായിരിക്കും.

ഞാൻ ഇൻഫ്ളുവൻസർ‌മാരെപ്പറ്റി മാത്രം അല്ല പറയുന്നത്. എനിക്കറിയാവുന്നതിൽ പോലും പലരും ഫുട്ബോളിന്റെ ടാഗും പെയിന്റുമൊക്കെ വരച്ച് ഭയങ്കര സ്റ്റാറ്റസ് ഇടുന്നുണ്ട്. നമ്മുടെ രാജ്യത്ത് ഒരു കളി നടക്കുകയാണെങ്കിലോ അല്ലെങ്കിൽ ഇന്ത്യ പങ്കെടുക്കുകയാണെങ്കിലോ എല്ലാവരും ഇടുന്നതിൽ തെറ്റില്ല. അതൊരു അഭിമാനമാണ്. വേറെ ഏതോ നാട്ടിൽ വെച്ചു നടക്കുന്ന കളിയെക്കുറിച്ച് ആരാധകർ സ്റ്റാറ്റസ് ഇടുന്നതൊക്കെ മനസിലാക്കാം. പക്ഷേ, ഇവിടെ ആരാധകർ ഒരു മുപ്പത് ശതമാനം ആണെങ്കിൽ ഫുട്ബോളിന്റെ എബിസിഡി അറിയാത്തവരാണ് ബാക്കി എഴുപത് ശതമാനം പേരും. ഇതൊക്കെ കണ്ടിട്ട് സഹിക്കാൻ കഴിയാതെയാണ് ഞാനിപ്പോൾ പ്രതികരിക്കുന്നത്'', ശാരിക വീഡിയോയിൽ‌ പറഞ്ഞു.

അതേസമയം, ശാരികയുടെ പോസ്റ്റിനു താഴെ സമ്മിശ്ര അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ദിവസേന പണിക്ക് പോയി ആ കാശുകൊണ്ട് ഫുട്ബോളിന് ഫ്ലക്സ് വെക്കുകയും ഫുട്ബോളിനെ അടുത്തറിയുകയും ചെയ്യുന്നവരാണ് യഥാർത്ഥ ആരാധകർ. സീസണില് കാശുണ്ടാക്കാൻ വല്ല വിടുവായത്തരവും വിളിച്ചു പറയുന്നവരല്ലേ ഈ ഇൻഫ്ലുവൻസേഴ്സ് എന്നാണ് ചിലർ ചോദിക്കുന്നത്. അറിയില്ലെങ്കിലും കളി കണ്ട് ആസ്വദിക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് മറ്റൊരു കൂട്ടർ ചോദിക്കുന്നത്. എല്ലാവർക്കും എല്ലാം അറിയണമെന്നില്ല, ഇതൊരു ഗെയിം അല്ലേ ആസ്പിരിറ്റിൽ എടുക്കുക എന്നും ചിലർ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക