കൊച്ചിയില്‍ തിരിച്ചെത്തിയപ്പോള്‍ സെറീന ആദ്യമായി പറഞ്ഞത് ഇങ്ങനെ.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഉണ്ടായിരുന്നത് സൗഹൃദങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന മത്സരാര്‍ഥികളായിരുന്നു. ബിഗ് ബോസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു. സെറീനയും റെനീഷയും. സൗഹൃദത്തില്‍ പ്രശ്‍നങ്ങള്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞ് ശരിയാക്കും എന്നാണ് കൊച്ചിയില്‍ എത്തിയ സെറീന വ്യക്തമാക്കിയത്. ഗെയിമിനെ ബാധിച്ചിട്ടില്ല ഇതൊന്നും എന്നും സെറീന വ്യക്തമാക്കി.
സെറീനയുടെ വാക്കുകള്‍
നൂറു ശതമാനവും അര്‍ഹനായയാളാണ് വിജയിച്ചത്. കൂടുതല്‍ ജനപിന്തുണ ഉള്ളയാളാണ് വിജയിച്ചത്. വളരെ സന്തോഷമുണ്ട് അഖിലേട്ടന്റെ വിജയത്തില്‍. മനുഷ്യരാകുമ്പോള്‍ പ്രശ്‍നങ്ങളുണ്ടാകും. അത് സൗഹൃദത്തെ ബാധിച്ചിട്ടുണ്ടെങ്കില്‍ ശരിയാക്കുന്നതായിരിക്കും. ഗെയിമിനെ ബാധിച്ചിട്ടൊന്നുമില്ല. സ്വാഭാവികമായും 100 ദിവസത്തോളം ഒരു ഹൗസില്‍ ഒറ്റയ്‍ക്കാണ്. ഇത്രും പേരേ ചുറ്റിലും ഉള്ളൂ. അപ്പോള്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാകും. പക്ഷേ അതിജീവനമാണ് ബിഗ് ബോസ്. അപ്പോള്‍ നമ്മള്‍ പെര്‍ഫക്റ്റായി നില്‍ക്കുകയെന്നതും ഏറ്റവും നല്ലതായി മുന്നോട്ടു പോകുകയുമെന്നതാണ് പ്രധാനം. ബിഗ് ബോസ് വീട്ടിലെ സുഹൃത്തുക്കളെ പറയുമ്പോള്‍ കുറേ പേരുണ്ട്. മനസോട് ചേര്‍ത്തുവയ്‍ക്കുന്ന കുറച്ച് കൂട്ടുകാരുണ്ട്. അവരെ എന്റ ജീവിതത്തിലേക്ക് എടുക്കുന്നു. ഭാവി പദ്ധതികള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഗ്രാൻഡ് ഫിനാലെയുടെ തലേ ദിവസമായിരുന്നു സെറീന പുറത്തായത്. വീട്ടീല്‍ എത്തിയ മോഹൻലാല്‍ നാടകീയമായി സെറീന പുറത്തായതായി പ്രഖ്യാപിക്കുകയായിരുന്നു. എല്ലാവര്‍ക്കും നന്ദി പറഞ്ഞ ശേഷമാണ് സെറീന വീട് വിട്ടിറങ്ങിയത്. റെനീഷയെ ദൈവം അനുഗ്രഹിക്കട്ടേയെന്നും സെറീന പറയുന്നത് കേള്‍ക്കാമായിരുന്നു. അഖില്‍ മാരാര്‍, റെനീഷ, ശോഭ, ജുനൈസ്, ഷിജു എന്നിവരായിരുന്നു വീട്ടില്‍ ബാക്കി ഉണ്ടായിരുന്നത്. ഷിജു, ശോഭ, ജുനൈസ് എന്നിവരാണ് ഹൗസില്‍ നിന്ന് പിന്നീട് പുറത്തായത്. തുടര്‍ന്ന് നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്ക് ഒടുവില്‍ അഖിലിനെ വിജയിയായി പ്രഖ്യാപിച്ചു.
മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ തിളങ്ങി ശോഭ വിശ്വനാഥ്

