കഴിഞ്ഞ ആഴ്ച ബിഗ് ബോസ് 16-ലെ  അബ്ദു റോസിക്കിന്‍റെ സഹ മത്സരാർത്ഥി ശിവ് താക്കറെയെ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു. 

കൊച്ചി: ബിഗ്ബോസ് ഹിന്ദി ഷോയുടെ 16 സീസണിലൂടെ ശ്രദ്ധേയനായ അബ്ദു റോസിക്കിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിച്ചു എന്ന കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജറാകാന്‍ ഇഡി ബിഗ്ബോസ് താരത്തിന് നോട്ടീസ് നല്‍കിയിരുന്നു. മയക്കുമരുന്ന് ഡീലറായ അലി അസ്ഗർ ഷിറാസിയുമായി ചേര്‍ന്ന കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ഇഡിയുടെ കേസ് എന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്. 

നോട്ടീസ് ലഭിച്ച അബ്ദു റോസിക്ക് മുംബൈയിലെ ഇഡി ഓഫീസില്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജറായി. എന്നാല്‍ എത്ര മണിക്കൂര്‍ ഇയാളെ ചോദ്യം ചെയ്തു എന്നത് സംബന്ധിച്ച് വിവരം ലഭ്യമല്ല. 

അതേ സമയം ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് പ്രകാരം കേസില്‍പ്പെട്ട കുനാൽ ഓസയ്‌ക്കെതിരായ പ്രോസിക്യൂഷൻ സാക്ഷി എന്ന നിലയിലാണ് തന്‍റെ കക്ഷിയെ ഇഡി ചോദ്യം ചെയ്തത് എന്നാണ് അബ്ദു റോസിക്കിന്‍റെ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ വ്യക്തമാക്കിയത്.

കുനാൽ ഓസയ്‌ക്കെതിരെ പ്രോസിക്യൂഷൻ സാക്ഷി എന്ന നിലയിലാണ് അബ്ദു റോസിക്കിനെ എൻഫോഴ്‌സ്മെന്‍റ് വിളിപ്പിച്ചത്. നമ്മുടെ രാജ്യത്തെ നിയമ നിർവ്വഹണ ഏജൻസികളോടുള്ള കടമയെന്ന നിലയിൽ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ സെക്ഷൻ 50 പ്രകാരമുള്ള തന്‍റെ മൊഴി നല്‍കാന്‍ അബ്ദു റോസിക്ക് ദുബായിൽ നിന്ന് വന്നാണ് അന്വേഷണ ഏജന്‍സിക് മുന്നില്‍ എത്തിയത് എന്നാണ് പാട്ടീലിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ആഴ്ച ബിഗ് ബോസ് 16-ലെ അബ്ദു റോസിക്കിന്‍റെ സഹ മത്സരാർത്ഥി ശിവ് താക്കറെയെ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു. 

ഫ്രീ പ്രസ് ജേണലിന്‍റെ റിപ്പോർട്ട് അനുസരിച്ച് അലി അസ്ഗർ ഷിറാസി ഹസ്‌ലേഴ്‌സ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചിരുന്നു. ഈ സ്ഥാപനം വഴി ശിവ് താക്കറെയുടെയും അബ്ദു റോസിക്കിന്‍റെയും സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ നിരവധി സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകിയിരുന്നു. ശിവിന്‍റെ ഫുഡ് ആൻഡ് സ്നാക്ക് റസ്റ്റോറന്‍റെ, തകരെ ചായ് ആൻഡ് സ്നാക്സ്, അബ്ദു റോസിക്കിന്‍റെ ബർഗിർ എന്നിവ അതിൽ ഉൾപ്പെട്ടിരുന്നു. നാർക്കോ ഫണ്ടിംഗിലൂടെയാണ് അലി അസ്ഗർ ഷിറാസി പണം ഉണ്ടാക്കിയത് എന്നാണ് ഇഡി പറയുന്നത്. 

താജിക്കിസ്ഥാനിൽ നിന്നുള്ള പ്രശസ്തനായ സംഗീതജ്ഞനാണ് അബ്ദു. 'ബിഗ് ബോസ് 16' ലെ അഭിനയത്തിലൂടെ അദ്ദേഹം ഇന്ത്യയിൽ വളരെയധികം ജനപ്രീതി നേടിയത്. എന്നാല്‍ പ്രൊഫഷണൽ ബാധ്യതകൾ കാരണം അബ്ദു സ്വമേധയാ ബിഗ് ബോസ് 16 ഉപേക്ഷിക്കുകയായിരുന്നു. 

ബിഗ് ബോസിന് മുമ്പ് തന്‍റെ 'ബർഗിർ' മെമ്മിലൂടെ അദ്ദേഹം സോഷ്യൽ മീഡിയ സെൻസേഷനായി മാറി. മുംബൈയിൽ ബർഗിർ എന്ന പേരിൽ ഒരു റസ്റ്റോറന്‍റും അദ്ദേഹത്തിനുണ്ട്.

തപ്‌സി പന്നു വിവാഹിതയാകുന്നു; ബോളിവുഡില്‍ നിന്ന് ആര്‍ക്കും ക്ഷണമില്ല, കാരണമിതാണ്.!

കൊല്ലപ്പെട്ട ഗായകന്‍ സിദ്ധു മൂസാവാലയുടെ അമ്മ ഗര്‍ഭിണി; കുഞ്ഞിനായി കാത്തിരുന്ന് കുടുംബം