ബിജു മേനോൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
ബിജു മേനോൻ നായകനാകുന്ന പുതിയ സിനിമ 'തുണ്ടി'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ബിജു മേനോൻ തന്നെ തന്റെ ചിത്രത്തിന്റെ പോസ്റ്റര്‍ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്. റിയാസ് ഷെരീഫാണ് സംവിധാനം. തിരക്കഥയും റിയാസ് ഷെരീഫിന്റെത് തന്നെ.
റിയാസ് ഷെരീഫിന്റെ ആദ്യ ചിത്രമാണ്. വിഷ്‍ണു വിജയ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ആഷിഖ് ഉസ്‍മാൻ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പ്ലാൻ ഒബ്‍സ്‍ക്യൂറ എന്റര്‍ടെയ്‍ൻമെന്റാണ്.
ബിജു മേനോൻ നായകനാകുന്ന മറ്റൊരു ചിത്രത്തിന്റെ പേരും പ്രഖ്യാപിച്ചിരുന്നു. 'നടന്ന സംഭവം' എന്ന പേരിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ വേഷമിടുന്നു. വിഷ്‍ണു നാരായണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ. മിനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അങ്കിത് മേനോനാണ് സംഗീത സംവിധാനം.
ബിജു മേനോൻ ചിത്രമായി ഒടുവിലെത്തിയ ചിത്രം 'തങ്കം' ആണ്. സഹീദ് അറാഫത്താണ് ചിത്രത്തിന്റെ സംവിധായകൻ. ശ്യാം പുഷ്‍കരൻ തിരക്കഥ എഴുതിയിരിക്കുന്നു. 'തങ്കം' എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് ബിജു മേനോനൊപ്പം തങ്കം എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുള്ളത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‍കരൻ എന്നിവർ ചേർന്നാണ്. കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്. 'തങ്കം' എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ്.
Read More: 'എന്റെ തീരുമാനത്തില്‍ ഒരു ഖേദവുമില്ല', പുറത്തുപോയത് ആ ലക്ഷ്യം നിറവേറ്റിയിട്ടെന്നും നാദിറ
'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

