'ഉപ്പും മുളകും' എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ഒന്നിക്കുന്ന ചിത്രമാണ് 'റാണി'.
'ഉപ്പും മുളകും' എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് 'റാണി'. നിസാമുദ്ദീൻ നാസർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിസ് ദിവാകറിന്റേതാണ് ചിത്രത്തിന്റെ കഥ. ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി എസ് ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി.
രാഹുൽ രാജ് തോട്ടത്തിൽ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വി ഉണ്ണികൃഷ്‍ണനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ പ്രമോദ് ദേവനന്ദ ആണ്.
എസ് എം ടി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. മണിസ് ദിവാകർ, ബിനു ക്രിസ്റ്റഫർ, അബ്‍ദുൾ റഷീദ്, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജിഷ് ഫ്രാൻസി എന്നിവരാണ് സഹനിർമ്മാതാക്കൾ. ആർട്ട് ഷേണായി കട്ടപ്പന, മേക്കപ്പ്: ഹെന്ന & ദീപിക.
ചീഫ് അസോസിയേറ്റ് ഡയറക്ടർ മുനീർ പൊന്നാൾ, അസോസിയേറ്റ് ഡയറക്ടർമാർ സജിഷ് ഫ്രാൻസിസ്, ശ്രീദേവ് പുത്തേടത്ത്. അസിസ്റ്റന്റ് ഡയറക്ടർമാർ ജോസ്വിൻ ജോൺസൻ, ആര്യൻ ഉണ്ണി, ഇബ്‍നു, ദിയകൃഷ്‍ണ. ഫിനാൻസ് മാനേജർ നൗസൽ നൗസ. രണ്ടാം യൂണിറ്റ് ക്യാമറ: മുഹമ്മദ് ആർ.എഫ്.ഐ, ലൊക്കേഷൻ മാനേജർ ജൈസൺ കട്ടപ്പന, സ്റ്റുഡിയോ മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വർക്ക്സ്റ്റേഷൻ കൊച്ചി, വി എഫ്എക്സ് ബെർലിൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശങ്കർ, കളറിസ്റ്റ് അപ്പോയ്, പിആർഒ ഹരീഷ് എ വി, മാർക്കറ്റിംങ് & പ്രമോഷൻസ് ബി സി ക്രിയേറ്റീവ്സ്, സ്റ്റിൽസ് അംബരീഷ് ആർ, ഡിസൈൻ അതുൽ കോൾഡ്ട്രൂ എന്നിവരാണ് മറ്റ് പ്രവർത്തകർ.
Read More: അമ്പരപ്പിക്കുന്ന വിജയം, ചിരഞ്‍ജീവി തിയറ്ററുകളില്‍ സ്വന്തമാക്കിയത് വമ്പൻ നേട്ടം
