ചിത്രത്തിലെ ആദ്യ ഗാനമായ 'പൊലയാടി മക്കൾക്ക് പുലയാണ് പോലും' സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു

ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസ് എന്ന ചിത്രത്തിന്റെ രണ്ടാം ഗാനം പുറത്തിറങ്ങി. ബി.കെ ഹരിനാരായണന്റെ രചനയിൽ ബിജിപാലിന്റെ സംഗീത സംവിധാനം നിർവ്വഹിച്ച് മധു ബാലകൃഷ്ണൻ ആലപിച്ച 'തേടും തോറും' എന്ന ഗാനമാണ് റിലീസ് ആയത്. കലൂർ ഐഎംഎ ഹാളിൽ നടന്ന ഓഡിയോ ലോഞ്ചിൽ സിനിമയിലെ പിന്നണി പ്രവർത്തകരും അഭിനേതാക്കളും പങ്കെടുത്തു. ബിനു പപ്പു, ഷൈൻ ടോം ചാക്കോ, സംവിധായകൻ എം.എ നിഷാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഡിസംബർ 9ന് തിയറ്ററുകളില്‍ എത്തും.

ചിത്രത്തിലെ ആദ്യ ഗാനമായ 'പൊലയാടി മക്കൾക്ക് പുലയാണ് പോലും' സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പി.എൻ.ആർ കുറുപ്പിന്റെ വിവാദ കവിതയുടെ സംഗീതാവിഷ്‌കാരമാണ് ഇത്. ഈ കവിതയുടെ റീമിക്‌സാണ് സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്. ട്രെയിലർ റിലീസ് ചെയ്ത് മണിക്കൂറുകൾക്ക് അകം തന്നെ 10 ലക്ഷത്തോളം യൂട്യൂബ് വ്യൂസ് ലഭിച്ചിരുന്നു.

പൊലീസും ദളിത് രാഷ്ട്രീയവും ത്രില്ലർ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന ഭാരത സർക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവർ അഭിനയിക്കുന്നു.

Thedumthorum - Video Song | Bharatha Circus | Binu Pappu, Shine Tom Chack | Bijibal

ബിനു കുര്യൻ ഛായാഗ്രഹണവും ബിജിബാൽ സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ- വി.സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ഗാനരചന- ബി.കെ ഹരിനാരായണൻ, കവിത- പിഎൻആർ കുറുപ്പ്. കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം- അരുണ് മനോഹർ, കോ-ഡയറക്ടർ- പ്രകാശ് കെ മധു, സൗണ്ട് ഡിസൈൻ- ഡാൻ, പ്രൊഡക്ഷൻ എക്‌സികുട്ടീവ്- നസീർ കാരന്തൂർ, സ്റ്റിൽസ്- നിദാദ്, ഡിസൈൻ- കോളിൻസ് ലിയോഫിൽ- പിആർഒ- എഎസ് ദിനേശ്. മാർക്കറ്റിംഗ് ആന്റ് പിആർ സ്ട്രാറ്റജി- കണ്ടന്റ് ഫാക്ടറി. സോഷ്യൽ മീഡിയ ബ്രാന്റിംഗ്- ഒബ്‌സ്‌ക്യൂറ. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം.

'നൻപകൽ നേരത്ത് മയക്കം' പ്രീമിയർ ഐഎഫ്എഫ്കെയിൽ; തീയതി പുറത്തുവിട്ട് മമ്മൂട്ടി