പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന ബോളിവുഡ് സെലിബ്രിറ്റികളുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് ബിജെപി.

ദില്ലി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന ബോളിവുഡ് സെലിബ്രിറ്റികളുടെ വീഡിയോ പുറത്തുവിട്ട് ബിജെപി. ബുധനാഴ്ച ഉച്ചയ്ക്ക് ട്വിറ്ററിലൂടെ ബിജെപി പുറത്തുവിട്ട വീഡിയോയിലാണ് സെലിബ്രിറ്റികള്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ പൗരന്‍മാരെ ബാധിക്കില്ല എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

ഗായകനായ ഷാന്‍, നടി തനിഷ മുഖര്‍ജി, രണ്‍വീര്‍ ഷൂരി, സംവിധായകന്‍ അനില്‍ ശര്‍മ്മ എന്നിവരാണ് ബിജെപി പുറത്തുവിട്ട വീഡിയോയിലുള്ളത്. പൗരത്വ നിയമ ഭേദഗതി രാജ്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു. അതേസമയം പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ബോളിവുഡ് സെലിബ്രിറ്റികള്‍ക്കായി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ഒരു അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. കുനാല്‍ കോലി, അനില്‍ ശര്‍മ്മ, അനുമാലിക് എന്നിവര്‍ ഇതില്‍ പങ്കെടുത്തിരുന്നു. 

Read More: ദീപികയുടെ 'ഛപാക്' ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ ക്യാമ്പയിന്‍; സിനിമ കാണില്ലെന്ന് ട്വീറ്റ്

ജെഎന്‍യു ക്യാമ്പസിലെ സമരത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് നടി ദീപിക പദുക്കോണ്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന സെലിബ്രറ്റികളുടെ വീഡിയോ ബിജെപി പുറത്തുവിട്ടത്.

Scroll to load tweet…