രണ്‍ബിര്‍ കപൂറിന്റെ ഒരു ഹ്രസ്വ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

നടി ആലിയ ഭട്ട് ദേശീയ അവാര്‍ഡ് സ്വീകരിക്കാനെത്തിയത് ഭര്‍ത്താവും നടനുമായ രണ്‍ബിര്‍ കപൂറിനൊപ്പമായിരുന്നു. ആലിയ ഭട്ട് എത്തിയത് തന്റെ വിവാഹ സാരി ധരിച്ചായിരുന്നു. രണ്‍ബിര്‍ കപൂറിനെ ആലിയ ഭട്ട് അവാര്‍ഡ് ചടങ്ങിനറെ വേദിയില്‍ ചുംബിച്ചത് ചിലരുടെ വിമര്‍ശനത്തിനു കാരണമായി. ഫോട്ടോഫര്‍ക്കെതിരെ രണ്‍ബിര്‍ കപൂര്‍ സംസാരിക്കുന്നതിന്റെ വീഡിയോയും ചര്‍ച്ചയാകുന്നുണ്ട്.

അവാര്‍ഡ് ചടങ്ങ് വിഗ്യാൻ ഭവനിലാണെന്നാണ് താരം ഓര്‍ക്കണം എന്നാണ് ആലിയ ഭട്ട് രണ്‍ബിറിനെ ചുംബിച്ച ഫോട്ടോയ്‍ക്ക് സാമൂഹ്യ മാധ്യമത്തില്‍ ഒരാള്‍ കമന്റ് എഴുന്നു . അത്തരം പ്രവൃത്തിക്കുള്ള ഒരു സ്ഥലമല്ലെന്നും താരത്തെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ രാഷ്‍ട്രപതിക്ക് പങ്കെടുക്കുന്ന ചടങ്ങില്‍ താരം ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നും ഓര്‍മിപ്പിക്കുന്നു. രണ്‍ബിറെങ്കിലും പക്വത കാട്ടണമെന്നും ഒരാള്‍ ഫോട്ടോയ്‍ക്ക് കമന്റായി എഴുതുന്നു.

View post on Instagram

രണ്‍ബിര്‍ കപൂര്‍ തെല്ലൊന്നു ദേഷ്യപ്പെടുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. രണ്‍ബിര്‍ കപൂറിനും ആലിയ്‍ക്കും മുന്നിലായി അവാര്‍ഡ് വേദിയില്‍ ഇരുന്നത് ഇന്ത്യയുടെ ഇതിഹാസ താരമായ വഹീദ റഹ്‍മാനാണ്, അവര്‍ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് സ്വീകരിക്കാൻ എത്തിയതായിരുന്നു. വഹീദ റഹ്‍മാൻ ഇരുന്നതിന് അടുത്തായി ഫോട്ടോഗ്രാഫര്‍ തടിച്ച് കൂടിയതും മേശ അനങ്ങുകയും ചെയ്‍തതോടെ രണ്‍ബിര്‍ അവരോട് തിക്കിത്തിരക്കാതിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വീഡിയോ പുറത്തായതോടെ നിരവധി പേര്‍ താരത്തെ പ്രശംസിച്ചും എത്തി. സ്‍ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്ന് താരത്തിന് ബോധ്യമുണ്ട് എന്നായിരുന്നു ഒരു പ്രതികരണം. മാത്രമല്ല രണ്‍ബിന്റേതായി പ്രചരിക്കുന്ന ഹ്രസ്വ വീഡിയോയില്‍ നിന്ന് മനസിലാകുന്നത് മാധ്യമപ്രവര്‍ത്തരോട് ശ്രദ്ധ കാട്ടാനാണ് ആവശ്യപ്പെടുന്നത് എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഭൂരിഭാഗവം രണ്‍ബിറിനെ അഭിനന്ദിക്കുകയാണ്. ഗംഗുഭായി കത്തിയാവഡിയിലൂടെയാണ് ആലിയയ്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

Read More: മോഹൻലാല്‍ രണ്ടാമൻ, ഒന്നാമൻ ആ താരം, വിജയ് സര്‍വകാല റെക്കോര്‍ഡ് തിരുത്തുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക