ഫിലിപ്പീന്‍സിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനം  തയ്യാറെന്ന് സോനു സൂദ്... 

നടന്‍ സോനു സൂദിനെ സോഷ്യല്‍മീഡിയയും ആരാധകരും സുപ്പര്‍ ഹീറോ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. ഇത്തവണ കൊവിഡ് കാരണം ഫിലിപ്പീന്‍സില്‍ ഒറ്റപ്പെട്ടവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് സോനു സൂദ്. 

Scroll to load tweet…

ഓഗസ്റ്റ് 14ന് മനിലയില്‍ നിന്ന് ദില്ലിയിലേക്ക് വിമാനം എത്തുമെന്ന് സോനു ട്വിറ്ററിലൂടെ അറിയിച്ചു. ''നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിനൊപ്പം ചേരാന്‍ തയ്യാറെന്ന് കരുതുന്നു...'' സോനു ട്വിറ്ററില്‍ കുറിച്ചു. ഫിലിപ്പീന്‍സില്‍ നിന്ന് ആളുകളെ ഇന്ത്യയിലെത്തിക്കാന്‍ ഇത് രണ്ടാം തവണയാണ് സോനു വിമാന സൗകര്യം ഒരുക്കുന്നത്. 

Scroll to load tweet…

ഫിലിപ്പീന്‍സില്‍ നിന്ന് മാത്രമല്ല, കസാക്കിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള സംവിധാനവും ഒരുക്കിയതായി മറ്റൊരു ട്വീറ്റിലൂടെ അദ്ദേഹം അറിയിച്ചു. ''നിങ്ങളുടെ ബാഗുകള്‍ ഒരുക്കി വയ്ക്കൂ. നിങ്ങളുടെ കുടുംബത്തെ കാണാനുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ പോകുന്നു'' - സോനു ട്വീറ്റ് ചെയ്തു. 

Scroll to load tweet…