Asianet News MalayalamAsianet News Malayalam

'പ്രതിഫലം ഒരു മിനുട്ടിന് ഒരു കോടി', ഉര്‍വശി റൗട്ടേലയുടെ മറുപടി ട്രോളാക്കി ആരാധകര്‍

താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച ഒരു ചോദ്യത്തിന് ഉര്‍വശി റൗട്ടേല നല്‍കിയ മറുപടിയാണ് ട്രോളായിരിക്കുന്നത്.

Bollywood Actor Urvashi Rautela video troll hrk
Author
First Published Aug 30, 2023, 6:49 PM IST

തെന്നിന്ത്യയിലും ഹിന്ദിയിലും ഒക്കെ ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ട് ശ്രദ്ധയാകര്‍ഷിച്ച നടിയാണ് ഉര്‍വശി റൗട്ടേല. ഉര്‍വശി റൗട്ടേല ഒരു ചോദ്യത്തിന് പറഞ്ഞ മറുപടിയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടി നല്‍കിയതാണ് ഇപ്പോള്‍ ഉര്‍വശി റൗട്ടേല ട്രോളുകളില്‍ ഇടംപിടിക്കാൻ കാരണം. ഒരു മിനുട്ടിന് ഒരു കോടി വാങ്ങിക്കുന്നതാണ് എല്ലാവരും സ്വപ്‍നം കാണുന്നത് എന്ന് നടി ഉര്‍വശി റൗട്ടേല പറഞ്ഞതാണ് ട്രോളായിരിക്കുന്നത്.

ഇപ്പോള്‍ രാജ്യത്തിന് ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന ഒരു നടി എന്ന നിലയില്‍ അഭിപ്രായം എന്താണ് എന്ന് മാധ്യമപ്രവര്‍ത്തകൻ ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഒരു മിനിറ്റിന് ഒരു കോടി വാങ്ങിക്കുന്നു, എന്താണ് അതിനോട് പ്രതികരിക്കാനുള്ളത് എന്ന് മാധ്യമപ്രവര്‍ത്തകൻ ചോദിക്കുകയായിരുന്നു. അത് ശരിവയ്‍ക്കുന്ന തരത്തില്‍ ആയിരുന്നു താരത്തിന്റെ പ്രതികരണം. അത് നല്ല കാര്യമാണ്, എല്ലാ താരങ്ങളും അതാണ് ആഗ്രഹിക്കുന്നത് എന്ന് ഉര്‍വശി റൗട്ടേല മറുപടി പറഞ്ഞു. തുടര്‍ന്നായിരുന്നു ഉര്‍വശിയെ ആരാധകര്‍ പരിഹസിച്ചത്. ഇത്രയും പ്രതിഫലം ആരാണ് നല്‍കുന്നതെന്ന് ചോദിക്കുകയായിരുന്നു ഒരു ആരാധകൻ. കോടിപതിയാണെന്ന് ഞാനും സ്വപ്‍നം കാണാറുണ്ടെന്ന് പറയുകയായിരുന്നു മറ്റൊരു ആരാധകൻ.

'ദ ലെജൻഡെ'ന്ന ചിത്രത്തിലൂടെ തമിഴകത്തേയ്‍ക്കും താരം അടുത്തിടെ എത്തിയിരുന്നു. അശ്വിൻ ശരവണൻ നായകനായ ആദ്യ ചിത്രമായിരുന്നു 'ദ ലെജൻഡ്'. ജെഡി ആൻഡ് ജെറിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. സമ്മിശ്ര പ്രതികരണം ആയിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു 'ദ ലെജൻഡ്'.

ശരവണ സ്റ്റോഴ്‍സ് ഉടമ ശരവണന്‍ സ്വന്തം സ്ഥാപനത്തിന്‍റെ നിരവധി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ വ്യക്തിത്വമാണ്. അതിന് തുടര്‍ച്ചയായാണ് സ്വന്തമായി സിനിമ നിര്‍മ്മിച്ച് അതില്‍ നായകനായി അഭിനയിക്കാന്‍ അരുള്‍ ശരവണൻ തീരുമാനിച്ചത്. ഉര്‍വ്വശി റൗട്ടേല നായികയായി എത്തിയ ചിത്രത്തില്‍ ഗീതിക തിവാരി, സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്‍ണ, നാസര്‍, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു, വിജയകുമാര്‍, ലിവിങ്സ്റ്റണ്‍, സച്ചു എന്നിവര്‍ക്കൊപ്പം അന്തരിച്ച നടന്‍ വിവേകും ചിത്രത്തിലുണ്ട്. വിവേക് അഭിനയിച്ച അവസാന ചിത്രങ്ങളില്‍ ഒന്നാണ് 'ലെജന്‍ഡ്'. 'ദ ലെജൻഡി'ന്റെ എഡിറ്റിംഗ് റൂബനാണ്. ഛായാഗ്രഹണം ആര്‍ വേല്‍രാജ് ആണ്. ഹാരിസ് ജയരാജ് സംഗീതം പകര്‍ന്നിരിക്കുന്നു.

Read More: വിജയ്‍യെ നായകനാക്കി ചിത്രം ഒരുക്കാൻ സംവിധായകൻ വെട്രിമാരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios