2018ല്‍ പുറത്തെത്തിയ ബോളിവുഡ് ത്രില്ലര്‍ ചിത്രം 'വോഡ്‍ക ഡയറീസി'ലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍

കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ നേട്ടമുണ്ടാക്കിയ മലയാളസിനിമ രാജ്യമാകെയുള്ള സിനിമാമേഖലകളില്‍ ചര്‍ച്ചയാണ്. കേരളത്തിന് പുറത്ത്, മലയാളം മാതൃഭാഷയല്ലാത്ത നിരവധി പുതിയ ആരാധകരെ നേടി എന്നതാണ് ഒടിടി റിലീസുകളിലൂടെ ഉണ്ടായ നേട്ടം. ഫഹദിന്‍റെയും മോഹന്‍ലാലിന്‍റെയുമൊക്കെ സിനിമകള്‍കള്‍ക്ക് കേരളത്തിന് പുറത്തും ഇപ്പോള്‍ കാത്തിരിപ്പുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ എന്ന നടന്‍റെ സ്ക്രീന്‍ പ്രസന്‍സിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനായ കുശാല്‍ ശ്രീവാസ്‍തവ. 

"അദ്ദേഹത്തിന്‍റെ സ്ലോ മോഷന്‍ നടപ്പിന്‍റെ വലിയൊരു ആരാധകനാണ് ഞാന്‍. മോഹന്‍ലാല്‍ സാറിനെക്കാള്‍ സ്ക്രീന്‍ പ്രസന്‍സ് മറ്റാര്‍ക്കെങ്കിലും ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല", മോഹന്‍ലാലിന്‍റെ ചിത്രത്തിനൊപ്പം കുശാല്‍ ശ്രീവാസ്‍തവ ട്വീറ്റ് ചെയ്‍തു. 2018ല്‍ പുറത്തെത്തിയ ബോളിവുഡ് ത്രില്ലര്‍ ചിത്രം 'വോഡ്‍ക ഡയറീസി'ലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കുശാല്‍. കെ കെ മേനോന്‍, റെയ്‍മ സെന്‍, മന്ദിര ബേദി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിലവില്‍ ആമസോണ്‍ പ്രൈമിലും ലഭ്യമാണ്.

Scroll to load tweet…

അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' പൂര്‍ത്തിയാക്കി ജീത്തു ജോസഫിന്‍റെ '12ത്ത് മാനി'ല്‍ ജോയിന്‍ ചെയ്‍തിരിക്കുകയാണ് മോഹന്‍ലാല്‍. പ്രിയദര്‍ശന്‍റെ മരക്കാര്‍, ബി ഉണ്ണികൃഷ്‍ണന്‍റെ ആറാട്ട് എന്നിവ പുറത്തെത്താനുമുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona