ഷാരൂഖ് ഖാന്റെ അന്നത്തെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തുന്നു.

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ 2021ല്‍ എൻസിബി അറസ്റ്റ് ചെയ്‍തത് വലിയ കോലാഹലങ്ങളുണ്ടാക്കിയിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ചടങ്ങുകളില്‍ നിന്ന് താരം അക്കാലത്ത് ബോധപൂര്‍വം വിട്ടുനില്‍ക്കുകയും ചെയ്‍തു. ഷാരൂഖ് ആര്യൻ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് മാധ്യമങ്ങളോട് വലിയ ദേഷ്യത്തിലായിരുന്നു എന്ന് ബോളിവുഡ് പാപ്പരാസി വെളിപ്പെടുത്തിയിരിക്കുകയാണ്. വരിന്ദെര്‍ ചൗള എന്ന ഒരു ബോളിവുഡ് പാപ്പരാസിയാണ് അക്കാലത്തെ ഓര്‍മകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ആര്യൻ ഖാൻ 2021ല്‍ മയക്കുമരുന്ന് കേസിലായിരുന്നു ജയിലിലായത്. ആര്യൻ ഖാന് ജാമ്യം കിട്ടിയതിന് ശേഷവും ഷാരൂഖ് മാധ്യമങ്ങളോട് ബോധപൂര്‍വം അകലുകയായിരുന്നു. അന്ന് ആര്യൻ ഖാനെ കേസില്‍ അറസ്റ്റ് ചെയ്‍തപ്പോള്‍ മാധ്യമങ്ങള്‍ പിന്തുടര്‍ന്ന സാഹചര്യത്തില്‍ ബോളിവുഡ് നടൻ ഷാരൂഖ് ദേഷ്യത്തിലായിരുന്നു. 2023ല്‍ പത്താൻ ഇറങ്ങിയപ്പോഴുള്ള സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് വരിന്ദെര്‍. പത്താൻ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ തന്റെ ടീം നടൻ ഷാരൂഖ് ഖാനെ കണ്ടെത്തിയതും തുടര്‍ സംഭവങ്ങളുമാണ് വരീന്ദര്‍ വെളിപ്പെടുത്തുന്നത്. വീഡിയോ എനിക്ക് അയച്ചു തന്നിരുന്നു. അവര്‍ അങ്ങനെ ചെയ്‍തത് ഇഷ്‍ടപ്പെട്ടില്ലെന്ന് പറയുന്നു വരിന്ദെര്‍. ഷാരൂഖാന്റെ സ്വകാര്യതയിലേക്ക് കയറുകയാണ് തോന്നിയെന്നും ബോളിവുഡ് പാപ്പരാസി വെളിപ്പെടുത്തുന്നു.

ഷാരൂഖ് ഖാൻ ദേഷ്യത്തിലാണ് കാണപ്പെട്ടതെന്നും പറയുന്നു വരിന്ദെര്‍. അതിനാല്‍ ഞാൻ ഷാരൂഖാന്റെ പിആറിനെ വിളിച്ചു. വീഡിയോ റെക്കോര്‍ഡ് ചെയ്‍തത് പറഞ്ഞു. ഉപയോഗിക്കുന്നില്ല എന്നും ഞാൻ വ്യക്തമാക്കി. സ്വകാര്യത ലംഘിച്ചതിന് ഞാൻ മാപ്പ് പറയുകയും ചെയ്‍തു. ഉടൻ എന്നെ ഷാരൂഖിന്റെ മാനേജര്‍ വിളിക്കുകയും ചെയ്‍തു. ഒന്ന് സംസാരിക്കണം എന്ന് ബോളിവുഡ് താരം ആവശ്യപ്പെട്ടതായി എന്നോട് വ്യക്തമാക്കുകയായിരുന്നു മാനേജര്‍.

ഷാരൂഖ് ഖാനോട് സംസാരിച്ചതിന് ശേഷം തനിക്ക് അദ്ദേഹത്തിന് കുട്ടികളോടുള്ള സ്‍നേഹം മനസ്സിലായെന്നും പറയുന്നു വരിന്ദെര്‍. എനിക്കും കുട്ടികളുണ്ട്. എന്റെ കുട്ടികളെ ആളുകള്‍ മോശം പറഞ്ഞാല്‍ ഞാനും സങ്കടപ്പെടും. മകനെ ഓര്‍ത്ത് സങ്കടപ്പെടുന്ന ഷാരൂഖ് തന്റെ മുഖം മറയ്‍ക്കുന്നു എന്നും അദ്ദേഹം ഫോട്ടോ നല്‍കില്ലെന്ന് പരാതിപ്പെടുകയും ചെയ്യുകയായിരുന്നു ഞങ്ങള്‍. മകനോട് മാധ്യമങ്ങള്‍ ചെയ്യുന്നത് കണ്ട് താരം ഭ്രാന്തമായ അവസ്ഥയിലായിരുന്നു. അദ്ദേഹം ശരിക്കും സങ്കടത്തിലായിരുന്നു. അത് ഒട്ടും പരിഗണിക്കാതെയാണ് പരാതി പറഞ്ഞത് എന്നും വ്യക്തമാക്കുകയാണ് വരിന്ദെര്‍ ചൗള.

Read More: ടര്‍ബോ ശരിക്കും നേടിയത് എത്ര?, എന്താണ് സംഭവിച്ചത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക