കരിയറില്‍ നിരവധി പൊലീസ് വേഷങ്ങളില്‍ കൈയടി നേടിയിട്ടുള്ള മമ്മൂട്ടിയുടെ ഏറെ പ്രത്യേകതകളുള്ള പൊലീസ് വേഷമാണ് കണ്ണൂര്‍ സ്ക്വാഡിലെ എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍
സമീപകാല മലയാള സിനിമയിലെ വലിയ ഹിറ്റുകളിലൊന്നാണ് കണ്ണൂര്‍ സ്ക്വാഡ്. വലിയ പ്രീ റിലീസ് പബ്ലിസിറ്റിയോ അവകാശവാദങ്ങളോ ഇല്ലാതെ സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. എന്നാല്‍ റിലീസ് ദിനത്തില്‍ തന്നെ വമ്പന്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടാനായി. മികച്ച ഇനിഷ്യലോടെ ബോക്സ് ഓഫീസിലും യാത്ര തുടങ്ങിയ ചിത്രം എട്ട് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോ ചിത്രത്തിന്‍റെ എത്ര ടിക്കറ്റുകള്‍ ഇതുവരെ വിറ്റു എന്ന കണക്കുമായി എത്തിയിരിക്കുകയാണ്.
കണ്ണൂര്‍ സ്ക്വാഡിന്‍റെ ഒരു മില്യണ്‍ (10 ലക്ഷം) ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വഴി ഇതുവരെ വിറ്റത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് നേട്ടമാണ് ഇത്. ബുക്ക് മൈ ഷോയില്‍ 42,000 പേര്‍ വോട്ട് ചെയ്തപ്പോള്‍ 9.2 റേറ്റിംഗ് ആണ് ചിത്രത്തിന്. അതേസമയം രണ്ടാം വാരവും ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച ഒക്കുപ്പന്‍സി ലഭിക്കുന്നുണ്ട്.
കരിയറില്‍ നിരവധി പൊലീസ് വേഷങ്ങളില്‍ കൈയടി നേടിയിട്ടുള്ള മമ്മൂട്ടിയുടെ ഏറെ പ്രത്യേകതകളുള്ള പൊലീസ് വേഷമാണ് കണ്ണൂര്‍ സ്ക്വാഡിലെ എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍. കാസര്‍ഗോഡ് നടക്കുന്ന ഒരു നിഷ്ഠൂരമായ കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരേന്ത്യയില്‍ നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ്. റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ്മ എന്നിവരാണ് ജോര്‍ജിന്‍റെ സ്ക്വാഡിലുള്ള മറ്റ് പൊലീസുകാരെ അവതരിപ്പിച്ചിരിക്കുന്നത്.
