തമിഴ് സംവിധായകന്‍ അറ്റ്ലി ഒരുക്കുന്ന ഷാരൂഖ് ചിത്രത്തില്‍ നയന്‍താരയാണ് നായിക വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനം ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈ: ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍ നാളെ റിലീസാകാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയില്‍ എമ്പാടും 5000ത്തോളം സ്ക്രീനുകളില്‍ ചിത്രം റിലീസാകും എന്നാണ് വിവരം. തമിഴ് സംവിധായകന്‍ അറ്റ്ലി ഒരുക്കുന്ന ഷാരൂഖ് ചിത്രത്തില്‍ നയന്‍താരയാണ് നായിക വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനം ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്നാട് യുവജന ക്ഷേമ കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജൈന്‍റ് മൂവീസ് ചിത്രത്തിന്‍റെ വിതരണത്തില്‍ സഹായിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരെ ബഹിഷ്കരണ അഹ്വാനം ഉയര്‍ത്തുന്നത്.
ഷാരൂഖിന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്മെന്‍റാണ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ജവാന്‍ നിര്‍മ്മിക്കുന്നത്. ചിത്രം തമിഴ്നാട്ടില്‍ വിതരണത്തിന് എടുത്തിരിക്കുന്നത് ഗോകുലം മൂവീസ് ആണ്. ഇവരുടെ വിതരണ പങ്കാളികളാണ് ഉദയനിധി സ്റ്റാലിന്‍റെ സിനിമ നിര്‍മ്മാണ വിതരണ കമ്പനിയായ റെഡ് ജൈന്‍റ് മൂവീസ്. ഇത് സംബന്ധിച്ച് എക്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ റെഡ് ജൈന്‍റ് മൂവീസ് പോസ്റ്റും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമത്തെക്കുറിച്ചുള്ള പ്രസംഗം വിവാദമായത്. സനാതന ധർമം മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്ന പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ അടക്കം രംഗത്ത് വന്നിരുന്നു. ഇതിനെതിരെ ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം നടത്തുകയാണ്. ഉദയനിധി വംശഹത്യയ്ക്ക് ആഹ്വാനം നല്‍കിയെന്നാണ് ബിജെപി ആരോപിച്ചത്.
അതിനിടെയാണ് ഉദയനിധിക്കും പങ്കാളിത്തമുള്ള ജവാന്‍റെ റിലീസ് ബഹിഷ്കരിക്കാന്‍ 'ബോയിക്കോട്ട് ജവാന്‍' എന്ന ഹാഷ്ടാഗുമായി ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതേ സമയം ജവാന്‍ നാളെ റിലീസിന് ഒരുങ്ങുകയാണ്. പഠാന്‍ എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം തീയറ്ററില്‍ എത്തുന്ന ഷാരൂഖിന്‍റെ ചിത്രമാണ് പഠാന്‍. ചിത്രത്തില്‍ തമിഴ് താരം വിജയ് സേതുപതിയാണ് പ്രധാന വില്ലനായി എത്തുന്നത്. ചിത്രത്തില്‍ അനിരുദ്ധ് സംഗീതം നല്‍കിയ പുറത്തിറങ്ങിയ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്.
