ചിത്രത്തിന്‍റെ റിലീസിന്‍റെ ഭാഗമായി സമൂഹമാധ്യമമായ എക്സില്‍ ആരാധകരുമായി കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‍ സംവദിച്ചിരുന്നു. 

ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും ഹൈപ്പില്‍ എത്തുന്ന ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍. തമിഴ് സംവിധായകന്‍ ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റമായ ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് ട്രെയിലര്‍ അടക്കം നല്‍കുന്ന സൂചന. പഠാന്‍റെ വന്‍ വിജയത്തിന് ശേഷം വലിയൊരു ഹിറ്റ് തന്നെയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്. ഷാരൂഖിന്‍റെ റെഡ് ചില്ലീസ് എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

ചിത്രത്തിന്‍റെ റിലീസിന്‍റെ ഭാഗമായി സമൂഹമാധ്യമമായ എക്സില്‍ ആരാധകരുമായി കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‍ സംവദിച്ചിരുന്നു. ആസ്ക് എസ്ആര്‍കെ ടാഗ് ചേര്‍ത്ത് ആരാധകര്‍ ചോദിച്ചവയില്‍ നിന്ന് തെരഞ്ഞെടുത്തവയ്ക്കാണ് എക്സിലൂടെത്തന്നെ കിംഗ് ഖാന്‍ മറുപടി പറഞ്ഞിരിക്കുന്നത്. ഇതില്‍ ഷാരൂഖ് നല്‍കിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ഹരിശങ്കര്‍ വസിഷ്ഠ എന്ന വ്യക്തിയാണ് ഷാരൂഖിനോട് എക്സിലൂടെ ഒരു ആവശ്യം അറിയിച്ചത്. എനിക്കും എന്‍റെ ഗേള്‍ ഫ്രണ്ടിനും ജവാന്‍റെ ഒരു ഫ്രീ ടിക്കറ്റ് തരാമോ, ഞാനൊരു പാവം ബോയ് ഫ്രണ്ടാണ് എന്നായിരുന്നു സന്ദേശം. അതിന് ഷാരൂഖ് നല്‍കിയ മറുപടി രസകരമാണ്. 

ഫ്രീയായാണോ പ്രേമം നല്‍കുന്നത്. ടിക്കറ്റിന് പണം നല്‍കണം. പ്രണയത്തെ ഇത്രയും വിലകുറച്ച് കാണരുത്. കാമുകിയെയും കൂട്ടി പോയി ടിക്കറ്റ് എടുക്കൂ - ഷാരൂറഖ് മറുപടിയില്‍ പറയുന്നു. 1.2 ദശലക്ഷം വ്യൂ ആണ് ഷാരൂഖിന്‍റെ ഈ എക്സ് പോസ്റ്റ് റിപ്ലേയ്ക്ക് ലഭിച്ചിരിക്കുന്നത്. 

Scroll to load tweet…

അതേസമയം ജവാന്‍റെ അഡ്വാന്‍സ് ബുക്കിംഗ് കുതിക്കുകയാണ്. രാജ്യത്തെ പ്രധാന മള്‍ട്ടിപ്ലെക്സ് ശൃംഖലകളായ പിവിആര്‍, ഐനോക്സ്, സിനിപൊളിസ് എന്നിവയിലായി ആകെ രണ്ട് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതിനകം വിറ്റിരിക്കുന്നത്. ഏഴാം തീയതിയാണ് റിലീസ്.

ടൈം ട്രാവല്‍ ഗ്യാംങ് സ്റ്റര്‍ ചിത്രം, ക്യാമിയോയായി 'സില്‍ക് സ്മിത': മാര്‍ക്ക് ആന്‍റണി ട്രെയിലര്‍

സലാര്‍ റിലീസ് മാറ്റിയത് ജവാനെ പേടിച്ചോ? ചര്‍ച്ച മുറുകുന്നു, പക്ഷെ കാര്യം ഇതാണ്.!