Asianet News MalayalamAsianet News Malayalam

ഒട്ടും വിശ്രമിക്കാൻ നിന്നില്ല, പ്രസവം കഴിഞ്ഞ് 28-ാം ദിവസം തിരിച്ചെത്തി ചന്ദ്ര ലക്ഷ്‍മണൻ

ചന്ദ്ര ലക്ഷ്‍മണ്‍ സീരിയലിന്റെ സെറ്റില്‍ തിരിച്ചെത്തിയ കാര്യം ടോഷാണ് അറിയിച്ചിരിക്കുന്നത്.

Chandra Lakshman joins sets of Swantham Sujatha
Author
First Published Dec 24, 2022, 9:04 PM IST

മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്‍മണും. സീരിയലില്‍ ഒരുമിച്ച്‌ അഭിനയിച്ചപ്പോള്‍ പരിചയത്തിലാവുകയും പിന്നീട് പ്രണയിച്ച്‌ വിവാഹിതരാവുകയും ചെയ്‍ത താരങ്ങളാണ് ഇരുവരും. 'സ്വന്തം സുജാത'യില്‍‌ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ഇപ്പോള്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് കൂടി പിറന്നിട്ടുണ്ട്. 'സ്വന്തം സുജാത' സീരിയലില്‍ ടൈറ്റില്‍ റോളിലാണ് ചന്ദ്ര ലക്ഷ്‍മണ്‍ അഭിനയിക്കുന്നത്. യുട്യൂബ് ചാനലുമായി സജീവമാണ് താരങ്ങൾ. പ്രസവ വിശേഷങ്ങളെല്ലാം ചാനലിലൂടെ ഇരുവരും പ്രേക്ഷകരെ അറിയിച്ചിരുന്നു.

പുതിയ വിശേഷം ടോഷ് ആണ് പ്രേക്ഷകരെ അറിയിച്ചത്. മകന്‍ ജനിച്ച്‌ ഇരുപത്തിയെട്ട് ദിവസം പിന്നിടുമ്പോള്‍‌ വീണ്ടും 'സ്വന്തം സുജാത' സീരിയില്‍ സെറ്റിലേക്ക് മകനൊപ്പം അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ് ചന്ദ്ര ലക്ഷ്‍മണ്‍. '28ന് കുഞ്ഞുവാവയ്ക്ക് ചെറിയൊരു ചരട് കെട്ടിയിരുന്നു. വേറൊരു പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ചന്ദ്ര 'വീണ്ടും സുജാത'യില്‍ ജോയിന്‍ ചെയ്‍തിരിക്കുകയാണ്. ചന്ദ്രയുടെ അമ്മയും ഞങ്ങളോടൊപ്പമുണ്ട്. ഷൂട്ട് നടക്കുന്ന റൂമിന് തൊട്ടിപ്പുറത്തായാണ് ചന്ദ്രയുടെ റൂം. 'സുജാത' ടീമില്‍ നിന്നും ചന്ദുവിന് എപ്പോഴും നല്ല കെയര്‍ കിട്ടുന്നുണ്ട്. അങ്ങനെ ഓടിച്ചാടി വര്‍ക്ക് ചെയ്യേണ്ട കാര്യമില്ല, നല്ല റിലാക്‌സായി ചെയ്താല്‍ മതി.' എന്ന് ടോഷ് വീഡിയോയിൽ പറയുന്നുണ്ട്.

പ്രസവിക്കാന്‍ പോകും മുമ്പ് ആ വരുന്ന സമയത്ത് സംപ്രേഷണം ചെയ്യേണ്ട എപ്പിസോഡുകള്‍ വരെ നേരത്തെ ഷൂട്ട് ചെയ്‍ത് സൂക്ഷിച്ചിരുന്നു.

ശേഷമാണ് ചന്ദ്ര പ്രസവത്തിനായി ലീവില്‍ പ്രവേശിച്ചത്. താന്‍ പ്രസവിക്കാന്‍ പോവുകയാണെന്ന് കരുതി പ്രേക്ഷകര്‍ക്ക് സീരിയല്‍ മുടങ്ങില്ലെന്നും അതില്‍ തടസം വരില്ലെന്നും ചന്ദ്ര പറഞ്ഞിരുന്നു. 'ആദം ജോണ്‍' എന്ന കഥാപാത്രത്തെയാണ് സീരിയലില്‍ ടോഷ് ക്രിസ്റ്റി അവതരിപ്പിക്കുന്നത്. ഒമ്പാതാം മാസത്തിലും നിറവയറും വെച്ച്‌ ചന്ദ്ര ലക്ഷ്‍മണ്‍ സീരിയലില്‍ അഭിനയി‌ച്ചിരുന്നു.

Read More: കെപിഎസി ലളിത, പ്രതാപ് പോത്തൻ, ലതാ മങ്കേഷ്‍കര്‍, കൊച്ചു പ്രേമൻ.., '2022'ന്റെ തീരാനഷ്‍ടങ്ങള്‍

Follow Us:
Download App:
  • android
  • ios