തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ആകും സിനിമ റിലീസിന് എത്തുക.

മിഴിൽ ഇറങ്ങാൻ പോകുന്ന ചിത്രങ്ങളിൽ വൻ ഹൈപ്പുള്ള സിനിമയാണ് ചന്ദ്രമുഖി 2. രജനികാന്തും ജ്യോതികയും തകർത്തഭിനയിച്ച ചന്ദ്രമുഖിയുടെ രണ്ടാം ഭാ​ഗമാണിത്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ നായകനായി എത്തുന്നത് രാഘവ ലോറൻസ് ആണ്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനവുമായാണ് ഇപ്പോൾ നിർമാതാക്കൾ എത്തിയിരിക്കുന്നത്. 

ചന്ദ്രമുഖി 2വിന്റെ റിലീസ് മാറ്റി വച്ചതായി ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചു. സെപ്റ്റംബർ 15ന് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ റിലീസ് മാറ്റുകയായിരുന്നു. ഇനി സെപ്റ്റംബർ 28ന് ആകും ചന്ദ്രമുഖി 2 പ്രേക്ഷകർക്ക് മുന്നിലെത്തുക.

തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ആകും സിനിമ റിലീസിന് എത്തുക. പി വാസുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്‍റെ തമിഴ് റീമേക്ക് ആയിരുന്നു ചന്ദ്രമുഖി. 17 വര്‍ഷത്തിനു ശേഷമാണ് ഇപ്പോൾ രണ്ടാം ഭാ​ഗം വരുന്നത്. വളരെക്കാലത്തിന് ശേഷം തന്‍റെ തട്ടകമായ കോമഡി വേഷത്തിലേക്ക് വടി വേലു തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്.

ചന്ദ്രമുഖി 2വിന് സംഗീതം നല്‍കുന്നത് ഓസ്കാര്‍ ജേതാവ് എം എം കീരവാണിയാണ്. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍ ആണ്. കലാസംവിധാനം തോട്ട തരണി. ലക്ഷ്മി മേനോന്‍, മഹിമ നമ്പ്യാര്‍, രാധിക ശരത് കുമാര്‍, വിഘ്‌നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രന്‍, റാവു രമേഷ്, സായ് അയ്യപ്പന്‍, സുരേഷ് മേനോന്‍, ശത്രു, ടി എം കാര്‍ത്തിക് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. 

അടിപ്പൂരം കഴി‌ഞ്ഞു, ഇനി അൽപം റൊമാൻസ്; ഷെയ്നിന്റെ 'ഖുർബാനി' ടീസർ