ഇന്ത്യയുടെ സ്വപ്‍ന ദൌത്യമായിരുന്നു ചന്ദ്രയാൻ- 2.  നാലു ലക്ഷം കിലോമീറ്റര്‍  സഞ്ചരിച്ച് ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ മാത്രം മുകളില്‍  നില്‍ക്കെ ലാൻഡറുമായുള്ള ബന്ധം നഷ്‍ടപ്പെട്ടു. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങവെ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നിലവിൽ നഷ്‍ടമായ സ്ഥിതിയിലാണുള്ളത്. എന്നാല്‍ ഓര്‍ബിറ്റര്‍ ഇനിയും ചന്ദ്രന്റെ ചുറ്റി വിവരങ്ങള്‍ പങ്കുവയ്‍ക്കുമെന്നാണ് കരുതുന്നത്. അവസാന നിമിഷം സിഗ്നല്‍ നഷ്‍ടപ്പെട്ടെങ്കിലും രാജ്യത്തിന്റെ ബഹിരാകാശ സ്വപ്‍നങ്ങള്‍ കൂടുതല്‍ ആവേശം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഐഎസ്‍ആര്‍ഒ നടത്തിയിത്. ഐഎസ്‍ആര്‍ ശാസ്‍ത്രജ്ഞരെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിനിമാ താരങ്ങളും.

എന്തായാലും ചരിത്രം തന്നെയാണ് സൃഷ്‍ടിക്കപ്പെടുന്നത് തന്നെയാണ് എന്ന് മാധവൻ പറയുന്നു. നമ്മള്‍ തിരിച്ചുവരും !!!!!  സ്വപ്‍നങ്ങളുടെ സൗന്ദര്യത്തിൽ വിശ്വസിക്കുന്നവരുടേതാണ് ഭാവി !! ഐഎസ്ആര്‍ഒയുടെ മുഴുവൻ ടീമിന്റെയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. ഇന്ന് നേടിയത് ചെറിയ നേട്ടമല്ല- റിതേഷ് ദേശ്‍മുഖ് പറയുന്നു. ലാൻഡറുമായുള്ള ബന്ധം പുന:സ്ഥാപിക്കാൻ കഴിയുമെന്നു തന്നെയാണ് കരുതുന്നത്. ഒരുപാട് പേരുടെ അദ്ധ്വാനവും പ്രാര്‍ഥനകളും ഉണ്ട്. അത് നടക്കും. വിശ്വിക്കൂ. ഐഎസ്‍ആര്‍ഒയ്‍ക്ക് അഭിനന്ദനങ്ങള്‍- അനുഭവ് സിൻഹ പറയുന്നു. വലിയ വിജയത്തിലേക്കുള്ള ചുവട് എന്നാണ് ശേഖര്‍ കപൂര്‍ എഴുതിയിരിക്കുന്നത്. ഐഎസ്ആര്‍ഒയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് അനുപം ഖേറും എഴുതിയിരിക്കുന്നു.