Asianet News MalayalamAsianet News Malayalam

'ചിന്താമണി കൊലക്കേസി'ന്‍റെ രണ്ടാം ഭാഗം ഉടന്‍? സുരേഷ് ഗോപിയുടെ മറുപടി

2006 ല്‍ ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രം

Chinthamani Kolacase sequel to happen soon says suresh gopi shaji kailas ak sajan
Author
First Published Nov 7, 2022, 9:22 PM IST

സുരേഷ് ഗോപിയുടെ കരിയറിലെ ശ്രദ്ധേയ ഹിറ്റുകളില്‍ ഒന്നായിരുന്നു ചിന്താമണി കൊലക്കേസ്. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ 2006 ല്‍ പുറത്തെത്തിയ ചിത്രത്തില്‍ ഏറെ വ്യത്യസ്തതയുള്ള ഒരു വക്കീല്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. എല്‍കെ എന്ന അഡ്വ. ലാല്‍കൃഷ്ണ വിരാടിയാരായി സുരേഷ് ഗോപി എത്തിയ ചിത്രത്തില്‍ ഭാവന, തിലകന്‍, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു. ചിത്രത്തിന്‍റെ ഒരു രണ്ടാം ഭാഗത്തിന്‍റെ ആലോചന അണിയറയില്‍ നടക്കുന്നതായി ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. ഇപ്പോഴിതാ ആ പ്രോജക്റ്റിന്‍റെ നിലവിലെ സ്ഥിതിയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി.

ചിത്രത്തിന്‍റെ ഇടവേള വരെയുള്ള ഭാഗത്തിന്‍റെ എഴുത്ത് തിരക്കഥാകൃത്ത് എ കെ സാജന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് പറയുന്നു സുരേഷ് ഗോപി. അത് എഴുതി. അതിന്‍റെ ഇന്‍റര്‍വെല്‍ വരെ വായിച്ചിട്ടുണ്ട്. ഞാന്‍ കേട്ടിട്ടില്ല. ഷാജി കേട്ടു. അതിന്‍റെ രണ്ടാം പകുതിയുടെ എഴുത്തിലാണ് സാജന്‍. അതും ഉടനെ ഉണ്ടാവുമെന്നാണ് വിചാരിക്കുന്നത്, ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞുനിര്‍ത്തി. ഇന്ന് ആരംഭിച്ച പുതിയ ചിത്രം ജെഎസ്കെയുടെ പൂജ ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ALSO READ : 'ആദ്യാവസാനം ത്രില്ലടിപ്പിച്ചു'; 'കൂമനെ'ക്കുറിച്ച് ഷാജി കൈലാസ്

ഈ ചിത്രത്തിലും ഒരു വക്കീല്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഇത് ചിന്താമണി കൊലക്കേസിലെ അഭിഭാഷക കഥാപാത്രത്തെപ്പോലെയാണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഡേവിഡ് ആബേല്‍ ഡോണബാന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്, വക്കീല്‍ ആണ്. പക്ഷേ എല്‍കെയെപ്പോലെ ഒരു കഥാപാത്രമല്ല. അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായ ഒരു അഭിഭാഷകന്‍, സുരേഷ് ഗോപി പറഞ്ഞ് അവസാനിപ്പിച്ചു.

Follow Us:
Download App:
  • android
  • ios