Asianet News MalayalamAsianet News Malayalam

'വാള്‍ട്ടര്‍ വീരയ്യ'യില്‍ എസിപി വിക്രം സാഗറായി രവിതേജയും; ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്

ചിത്രം സംക്രാന്തിക്ക് ഒരു ദിവസം മുന്നോടിയായി ജനുവരി 13ന് തിയേറ്ററുകളിലെത്തും. നന്ദമുരി ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡിയും ദളപതി വിജയിന്റെ വാരിസുവുമായാണ് ഈ ചിത്രത്തിന്‍റെ മത്സരം വരുക. 

Chiranjeevi introduces Ravi Teja as Vikram Sagar ACP in Waltair Veerayya
Author
First Published Dec 12, 2022, 1:18 PM IST

ഹൈദരാബാദ്: ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമാണ് 'വാള്‍ട്ടര്‍ വീരയ്യ'. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും. 'വാള്‍ട്ടര്‍ വീരയ്യ' എന്ന ചിത്രത്തില്‍ തെലുങ്കിലെ മറ്റൊരു സൂപ്പര്‍താരമായ മാസ് മഹാരാജ രവി തേജയും പ്രധാന വേഷത്തില്‍ എത്തുന്നു. 

രവി തേജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിലെ നായകനായ ചിരഞ്ജീവി. എസിപി വിക്രം സാഗർ എന്ന കഥാപാത്രത്തെയാണ് രവി തേജ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം സംക്രാന്തിക്ക് ഒരു ദിവസം മുന്നോടിയായി ജനുവരി 13ന് തിയേറ്ററുകളിലെത്തും. നന്ദമുരി ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡിയും ദളപതി വിജയിന്റെ വാരിസുവുമായാണ് ഈ ചിത്രത്തിന്‍റെ മത്സരം വരുക. 

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആര്‍തര്‍ എ വില്‍സണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിരഞ്‍ജൻ ദേവറാമണെ ചിത്രസംയോജനം നിര്‍വഹിക്കുന്ന വാള്‍ട്ടര്‍ വീരയ്യയുടെ സഘട്ടനം റാം ലക്ഷ്‍മണാണ്. ചിരഞ്ജീവി, രവി തേജ എന്നിവരെ കൂടാതെ ശ്രുതി ഹാസൻ, കാതറിൻ ട്രീസ, ബോബി സിംഹ, രാജേന്ദ്ര പ്രസാദ്, വെണ്ണല കിഷോർ എന്നിവരും ചിത്രത്തിലുണ്ട്. 

ചിത്രത്തിന്‍റെ നിര്‍മാണം മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. സഹനിര്‍മ്മാണം ജി കെ മോഹന്‍. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്.

ചിരഞ്ജീവി നായകനാകുന്ന 'വാള്‍ട്ടര്‍ വീരയ്യ', തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു

Follow Us:
Download App:
  • android
  • ios