മോഹൻലാലിന്റെ വേഷത്തില്‍ ചിരഞ്‍ജീവിയാണ് തെലുങ്കില്‍ എത്തുക.
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫര്‍. ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നായകൻ ചിരഞ്‍ജീവിയാണ്. തെലുങ്ക് റീമേക്കിന്റെ പ്രഖ്യാപനവും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ ചിത്രീകരണം തുടങ്ങിയെന്നതാണ് പുതിയ വാര്‍ത്ത.
ചിരഞ്‍ജീവിയാണ് മോഹൻലാലിന്റെ വേഷത്തില്‍ തെലുങ്കില്‍ എത്തുക എന്നതിനാല്‍ അന്നാട്ടിലെ ആരാധകര്‍ ആവേശത്തിലാണ്. മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ വിശേഷങ്ങള്‍ ചിരഞ്‍ജീവി തന്നെ അറിയിച്ചിരുന്നു. സിനിമയ്‍ക്ക് ഗോഡ്‍ഫാദര്‍ എന്ന് പേരിടാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ചിരഞ്‍ജീവിയുടെ മകന്‍ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിരഞ്‍ജീവി നായകനാകുന്ന ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് സിനിമയില്‍ നയൻതാരയാണ് നായിക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
