ചിരഞ്‍ജീവി നായകനാകുന്ന പുതിയ ചിത്രമാണ് ആചാര്യ.

ചിരഞ്‍ജീവി (Chiranjeevi) നായകനാകുന്ന പുതിയ ചിത്രമാണ് ആചാര്യ (Acharya). കൊരടാല ശിവ (Koratla Siva) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊരടാല ശിവയുടേതാണ് തിരക്കഥയും. ചിരഞ്‍ജീവിയുടെ മകൻ രാം ചരണും (Ram Charan) അഭിനയിക്കുന്ന ആചാര്യയിലെ ആദ്യ ഗാനം (Song)പുറത്തുവിട്ടു.

നീലാംബരി എന്ന ഗാനമാണ് ചിത്രത്തിലേതായി ആദ്യം പറുത്തുവിട്ടത്. അനുരാഗ് കുല്‍ക്കര്‍ണയും രമ്യയും ബഹ്‍റയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആനന്ദ് ശ്രീറാം ആണ് ഗാന രാചന നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക് വി വെങ്കടേശ്വര്ലും ചിത്രത്തിന്റെ സംഗീത സംവിധാനം മണി ശര്‍മയുമാണ്. 

നിരഞ്‍ജൻ റെഡ്ഡി ആണ് ചിത്രം നിര്‍മിക്കുന്നത്. 

ആചാര്യ എന്ന ടൈറ്റില്‍കഥാപാത്രമായിട്ടാണ് ചിരഞ്‍ജീവി എത്തുന്നത്. രാം ചരണ്‍ സിദ്ധയായിട്ട് ചിത്രത്തില്‍ അഭിനയിക്കുന്നു. കാജല്‍ അഗര്‍വാളാണ് നായിക. രാം ചരണിന്റെ ജോഡിയായി ചിത്രത്തില്‍ പൂജ ഹെഡ്‍ഡെയും അഭിനയിക്കുന്നു. സോനു സൂദ്, ജിഷു സെൻഗുപ്‍ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ്‍ തുടങ്ങിയവരും ആചാര്യയില്‍ അഭിനയിക്കുന്നു. ആചാര്യ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം തിരു ആണ്.