ബംഗ്ലൂരു: തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ നേരത്തെ വന്ന കൊവിഡ് പോസിറ്റീവ് ഫലം ആർടിപിസിആർ കിറ്റിന്റെ പിഴവെന്ന് നടൻ. മൂന്ന് തവണ ഡോക്ടർമാർ ടെസ്റ്റ് ചെയ്തപ്പോഴും താൻ നെഗറ്ററിവാണെന്നും നന്ദി അറിയിക്കുവെന്നും ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു.

ആചാര്യ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ വീട്ടിൽ ക്വാറന്റീനിലാണെന്നും താനുമായി സമ്പർമുണ്ടായവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.