യുവ നടൻമാരെയും പിന്നിലാക്കി സീനിയര്‍ താരങ്ങള്‍ വൻ ഹിറ്റുകള്‍ ഒരുക്കുകയാണ്.

ഇന്ത്യയൊട്ടാകെ യുവ താരങ്ങളെയും അമ്പരപ്പിക്കുന്ന തരത്തിലാണ് സീനിയര്‍ നായകൻമാര്‍ വിജയക്കൊടി പാറിക്കുന്നത്. ഭാഷ ഏതായാലും മമ്മൂട്ടി തൊട്ട് ബോളിവുഡില്‍ ഷാരൂഖ് ഖാൻ അടക്കമുള്ള നായകൻമാര്‍ സമീപകാലത്ത് വൻ ഹിറ്റുകളും ഹൈപ്പും തീര്‍ത്തുകൊണ്ടിരിക്കുന്നത്. തെലുങ്കില്‍ അങ്ങനെ ഹിറ്റുകള്‍ ആവര്‍ത്തിക്കുന്ന താരം ചിരഞ്‍ജീവിയാണ്. ചിരഞ്‍ജീവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ഭോലാ ശങ്കറി'നായി ആരാധകര്‍ കാത്തിരിക്കുന്നതും അതുകൊണ്ടാണ്.

പതിനൊന്നിനാണ് മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ റിലീസ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കായ ചിരഞ്‍ജീവി 'ഭോലാ ശങ്കറി'.ന്റെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്.

ചിരഞ്‍ജീവി നായകനായി വേഷമിടുന്ന പുതിയ ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിക്കുന്നത്. 'ഭോലാ ശങ്കറെ'ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ്. 'വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ ചിരഞ്‍ജീവി എത്തുക. ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന്റെ കലാസംവിധായകൻ എ എസ് പ്രകാശ് ആണ്. അജിത്ത് നായകനായ ചിത്രം 'ബില്ല' തെലുങ്കിലേക്ക് റീമേക്ക് ചെയ്‍ത സംവിധായകനാണ് മെഹര്‍ രമേഷ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകൻ. മറ്റൊരു അജിത് ചിത്രം കൂടി മെഹര്‍ രമേഷ് തെലുങ്കിലേക്ക് എത്തിക്കുമ്പോള്‍ വൻ വിജയത്തില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.

ചിരഞ്‍ജീവി നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രം 'വാള്‍ട്ടര്‍ വീരയ്യ' വൻ ഹിറ്റായി മാറിയിരുന്നു. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ബോബി കൊല്ലി തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Read More: കുഞ്ഞിനെന്ത് പേരിടും, 'സാന്ത്വനം' ആഘോഷത്തില്‍ , സീരിയല്‍ റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക