ചിയാന്‍ വിക്രത്തെ നായകനാക്കി ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'പവര്‍ ഹൗസ്' എന്ന് പേരിട്ടു.
ചിയാന്‍ വിക്രത്തെ നായകനാക്കി ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. പവര്‍ ഹൗസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിക്രത്തിന്‍റെ 63-ാം ചിത്രമെന്ന നിലയില്‍ ചിയാന്‍ 63 എന്നാണ് ഇതുവരെ ഈ പ്രോജക്റ്റ് അറിയപ്പെട്ടിരുന്നത്. അരിമ നമ്പി, ഇരു മുഗന്‍ അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആനന്ദ് ശങ്കര്‍. മൂന്നര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയ്ക്കൊപ്പമാണ് ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിക്രത്തിനൊപ്പം റിയ ഷിബുവും ഉര്‍വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സത്യജ്യോതി ഫിലിംസിന്‍റെ ബാനറില്‍ ടി ജി ത്യാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനുമാണ്. ജി ശരവണനും സായ് സിദ്ധാര്‍ഥുമാണ് സഹനിര്‍മ്മാണം. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, സംഭാഷണ രചയിതാവ് ഷാന്‍ കറുപ്പുസാമി, ആക്ഷന്‍ ഡയറക്ടര്‍ സില്‍വ, ഡാന്‍സ് കൊറിയോഗ്രഫര്‍ ബൃന്ദ, എഡിറ്റര്‍ റെയ്മണ്ട് ഡെറിക് ക്രാസ്റ്റ, കോസ്റ്റ്യൂം ഡിസൈനര്‍ പൂര്‍ണിമ രാമസ്വാമി, ആര്‍ട്ട് ഡയറക്ടര്‍ സൂര്യ രാജീവന്‍, വരികള്‍ വിവേക്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സഹ സംവിധാനം കതിര്‍ വെങ്കടേഷ്, സഹരചന മുകുന്ദന്‍, അധിക സംഭാഷണം കല്ലൂരി വിനോദ്, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ എസ് പി പളനിയപ്പന്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍ അപ്പൂ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ മഹേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എസ് മലര്‍ കണ്ണന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്സ് ടി ഉദയകുമാര്‍, സൗണ്ട് എഫക്റ്റ്സ് രഞ്ജിത്ത് വേണുഗോപാല്‍, എ ശരവണന്‍ കുമാര്‍, വിഎഫ്എക്സ് വേല്‍സ് ഡി പോസ്റ്റ്, കളറിസ്റ്റ് രാജശേഖരന്‍ കെ എസ്, മേക്കപ്പ് പി എസ് ചന്ദു, കോസ്റ്റ്യൂമര്‍ എം രാമകൃഷ്ണന്‍, സ്റ്റില്‍സ് തേനി മുരുകന്‍, പിആര്‍ഒ സതീഷ് (ടീം എഐഎം), യുവരാജ്, സത്യജ്യോതി ഫിലിംസ് ടീം പ്രഗദീഷ് ഗുണശേഖരന്‍, സുഭാഷ് ഭഗവതിയപ്പന്‍, മഹേഷ് എം ജെ.
വിനായക ചതുര്‍ഥി ദിനത്തിലാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്ന ആളാണ് പുറത്തെത്തിയ ടൈറ്റില്‍ അനൗണ്‍സ്‍മെന്‍റ് വീഡിയോയില്‍ വിക്രം. എന്നാല്‍ ഇയാള്‍ക്ക് മറ്റൊരു മുഖം കൂടിയുണ്ടെന്ന് വീഡിയോയുടെ രണ്ടാം പകുതി പറയും. 2027 ലാണ് ചിത്രത്തിന്‍റെ റിലീസ്.

