ലയാളത്തിലൂടെ ബിഗ് സ്ക്രീനിൽ എത്തി പിന്നീട് തമിഴിൽ സജീവമായ നടനാണ് ചിയാൻ വിക്രം. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയിൽ  മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരം ഇപ്പോൾ മുത്തച്ഛനായിരിക്കുകയാണ്. ഇന്നലെയാണ് മകൾ അക്ഷിത പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.

മനു രഞ്ജിത്ത് ആണ് അക്ഷിതയുടെ ഭര്‍ത്താവ്. 2017ല്‍ ആയിരുന്നു ഇവരുടെ വിവാഹം. കരുണാനിധിയുടെ മൂത്ത മകന്‍ എംകെ മുത്തുവിന്റെ മകളുടെ മകനാണ് മനു രഞ്ജിത്ത്.

മലയാളി കൂടിയായ ഷൈലജ ബാലകൃഷ്ണനാണ് വിക്രമിന്‍റെ ഭാര്യ. ധ്രുവ്, അക്ഷിത എന്നിവരാണ് മക്കള്‍. അടുത്തിടെ ധ്രുവ് സിനിമാ ലോകത്ത് അരങ്ങേറിയത് വലിയ വാര്‍ത്തയായിരുന്നു. അര്‍ജ്ജുൻ റെഡ്ഡി എന്ന ഹിറ്റ് തെലുങ്ക് സിനിമയുടെ തമിഴ് റീമേക്കായ ആദിത്യ വര്‍മ്മയിലൂടെയാണ് ധ്രുവ് അരങ്ങേറിയത്. കോബ്ര ആണ് വിക്രമിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം.