Asianet News MalayalamAsianet News Malayalam

അജിത്തിന്റെ 'തുനിവി'നായി കാത്ത് ആരാധകര്‍, ഗാനത്തെ കുറിച്ച് കൊറിയോഗ്രാഫര്‍

അജിത്ത് നായകനാകുന്ന ചിത്രത്തിന്റെ ഗാനത്തെ കുറിച്ച് കൊറിയോഗ്രാഫര്‍.

Choreographer Kalyan about Thuniv song
Author
First Published Nov 30, 2022, 6:44 PM IST

അജിത്ത് നായകനാകുന്ന ചിത്രം 'തുനിവി'നായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'തുനിവി'ന്റെ ഫസ്റ്റ് ലുക്ക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മഞ്‍ജു വാര്യര്‍ നായികയായി പൊങ്കലിന് പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ചിത്രത്തിന്റെ ഗാനത്തെ കുറിച്ച് കൊറിയോഗ്രാഫര്‍ കല്യാണ്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

'തുനിവി'ന്റെ ഗാനത്തിന്റെ ചിത്രീകരണം കഴിഞ്ഞിരിക്കുകയാണ്. അജിത്തിനും സംഘത്തിനുമൊപ്പം ഗാനത്തിന്റെ ചിത്രീകരണം വളരേയേറെ ആസ്വദിച്ചുവെന്നും എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും കല്യാണ്‍ പറഞ്ഞു.  നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക.

എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്തും എച്ച് വിനോദും ബോണി കപൂറും 'വലിമൈ'ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് 'തുനിവ്'.

'തുനിവി'നു ശേഷം വിഘ്‍നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. '8  തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും  ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: 'അത് മോഹൻലാലിന്റെ കുഴപ്പമല്ല', അഭിപ്രായം വ്യക്തമാക്കി ഭദ്രൻ

Follow Us:
Download App:
  • android
  • ios