ദ ഗോട്ടിന്റെ അപ്‍ഡേറ്റ് പുറത്ത്. 

വിജയ് നായകനായി വേഷമിടുന്ന ചിത്രമായി ദ ഗോട്ടാണ് ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം ഫസ്റ്റ് ലുക്കടക്കം വൻ ചര്‍ച്ചയായി മാറിയതിനാല്‍ വിജയ് ആരാധകര്‍ ആവേശത്തിലാണ്. വിജയ് എത്തുന്നത് രണ്ട് വേഷങ്ങളിലാണ്. ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം സിനിമയുടെ ഛായാഗ്രാഹകൻ സിദ്ധാര്‍ഥയുടെ വാക്കുകളും ആരാധകരെ ആകാംക്ഷഭരിതരാക്കുകയാണ്.

ചിത്രത്തിന്റെ 50 ശതമാനം പൂര്‍ത്തിയായിരിക്കുകയാണെന്ന് പറയുകയാണ് സിദ്ധാര്‍ഥ. വിജയ്‍യുടെ ഒരു കടുത്ത ആരാധകനാണ് താനെന്നും മികച്ച ഒരു മനുഷ്യനാണ് എന്നും ഏത് വേഷവും ചെയ്യാൻ കഴിവുള്ള ആളാണ് എന്നും സിദ്ധാര്‍ഥ വ്യക്തമാക്കുന്നു. തുടക്കത്തില്‍ മൂന്ന് ക്യാമറകള്‍ ഉപയോഗിച്ചിരുന്നുവെന്നും തനിക്ക് അത് വെല്ലുവിളിയായിരുന്നു എന്നും സിദ്ധാര്‍ഥ വ്യക്തമാക്കുന്നു. വിജയ്‍ക്ക് വലിയ പ്രതീക്ഷയുള്ള ചിത്രമാണ് ദ ഗോട്ട്.

സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. വിഎഫ്എക്സ്, സിജിഐ ജോലികള്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ചാകും ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിക്കുക എന്നുമാണ് റിപ്പോര്‍ട്ട്. യുവൻ ശങ്കര്‍ രാജയാണ് സംഗീതം.

ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: കേരളത്തില്‍ വിജയ് മൂന്നാമൻ, ആ സൂപ്പര്‍താരം ഒന്നാമൻ, രണ്ടാമൻ സര്‍പ്രൈസ്, രജനികാന്ത് നാലാമത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക