Asianet News MalayalamAsianet News Malayalam

നിർമാതാവ് ജോണി സാഗരികയുടെ മകളെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി, കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് എസിക്കെതിര കേസ്

വീട് പരിശോധനയ്ക്കായാണ് പൊലീസ് സംഘം വന്നതെങ്കിലും പരാതിക്കാരനായ ജിന്‍സ് തോമസിന്‍റെയും സംഘത്തിന്‍റെയും ഇടനിലക്കാരെപ്പോലെയാണ് പൊലീസ് പെരുമാറിയതെന്ന് ഡിക്കിള്‍ ആരോപിക്കുന്നു. 

Coimbatore Crime Branch assistant commissioner booked for threatening film producer johny sagariga daughter
Author
First Published Aug 22, 2024, 12:55 PM IST | Last Updated Aug 22, 2024, 12:55 PM IST

കൊച്ചി: നിര്‍മാതാവ് ജോണി സാഗരികയുടെ മകളെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മിഷണര്‍ക്കെതിരെ കേസെടുത്ത് കൊച്ചി പൊലീസ്. ജോണി സാഗരികയെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒത്തുതീര്‍പ്പിനെന്നു പറഞ്ഞ് പൊലീസ് സംഘം എതിര്‍ കക്ഷികള്‍ക്കൊപ്പം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇക്കഴിഞ്ഞ ജൂണ്‍ 2 ന് കൊച്ചി വൈറ്റിലയിലുളള ജോണി സാഗരികയുടെ ഫ്ളാറ്റിലേക്ക് കോയമ്പത്തൂര്‍ ക്രൈം ബ്രാഞ്ച് എസിപി പി.എന്‍.രാജനും സംഘവും എത്തിയത്.

ജോണി സാഗരിക സാമ്പത്തിക തട്ടിപ്പ് കേസില്‍ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം വൈറ്റിലയിലെത്തിയത്. യൂണിഫോമിലുളള എസിപി ഉള്‍പ്പെടെയുളള പൊലീസുകാര്‍ക്കൊപ്പം ജോണി സാഗരികക്കെതിരെ പരാതി നല്‍കിയ ജിന്‍സ് തോമസും സംഘവും ഉണ്ടായിരുന്നു. ഫ്ളാറ്റിനുളളില്‍ കയറിയ സംഘം തന്നെ ഭീഷണിപ്പെടുത്തിയയെന്നും അപമാനിക്കാൻ ശ്രമിച്ചുവെന്നും ജോണി സാഗരികയുടെ മകള്‍ ഡിക്കിള്‍ ജോണി പറഞ്ഞു. വീട് പരിശോധനയ്ക്കായാണ് പൊലീസ് സംഘം വന്നതെങ്കിലും പരാതിക്കാരനായ ജിന്‍സ് തോമസിന്‍റെയും സംഘത്തിന്‍റെയും ഇടനിലക്കാരെപ്പോലെയാണ് പൊലീസ് പെരുമാറിയതെന്ന് ഡിക്കിള്‍ ആരോപിക്കുന്നു. 

സിനിമാ നിര്‍മാണത്തിനായി രണ്ടേ മുക്കാല്‍ കോടി രൂപ വാങ്ങി കബളിപ്പിച്ചെന്ന കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയശങ്കറിന്‍റെ പരാതിയിലാണ് ജോണി സാഗരിക അറസ്റ്റിലായത്. ദ്വാരകിന്‍റെ ബിസിനസ് പങ്കാളിയായ ജിന്‍സും ജോണി സാഗരികയ്ക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. അതേസമയം തന്‍റെ പിതാവിനെതിരായ കേസുകളും കെട്ടിച്ചമച്ചതാണെന്ന് മകള്‍ പറയുന്നു. നിര്‍മാതാവായ ജിന്‍സ് തോമസ്,ലിന്‍റോ ,ലിന്‍സണ്‍ എന്നിവരും കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ച് എസിപിയ്ക്കൊപ്പം കേസില്‍ പ്രതികളാണ്. പി.എന്‍.രാജന്‍ എന്നാണ് കോയമ്പത്തൂര്‍ എസിപിയുടെ ഔദ്യോഗികമായ പേരെങ്കിലും കൊച്ചി സ്വദേശിയായ രാജന്‍ എന്ന പേരിലാണ് മരട് പൊലീസ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. എസിപിയുടെ ഔദ്യോഗിക സ്ഥാനമോ മേല്‍വിലാസമോ ഒന്നും രേഖപ്പെടുത്താതെയാണ് എഫ്ഐആര്‍. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് മാത്രം മരട് പൊലീസ് പ്രതികരിച്ചു.

Read More : മരണവീട്ടിൽ മാസ്ക് ധരിച്ചെത്തി 29 കാരി, മുറിയിൽ കയറിയിറങ്ങി; കട്ടിലിനടിയിൽ സൂക്ഷിച്ച സ്വർണവും പണവും മോഷ്ടിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios