നിറ വ്യത്യാസത്തിന്റെ പേരില്‍ ഉണ്ടാകുന്ന വിവേചനങ്ങളെ കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു പ്രമേയവുമായി എത്തുന്ന പ്രണയചിത്രമായ കളര്‍ ഫോട്ടോയുടെ ടീസര്‍ ശ്രദ്ധ നേടുന്നു.

തെലുങ്കിലാണ് അത്തരമൊരു സിനിമ വരുന്നത്.  മനോഹരമായ ഒരു പ്രണയചിത്രമായിരിക്കും കളര്‍ ഫോട്ടോ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സുഹാസ് ആണ് ചിത്രത്തില്‍ നായകൻ. ചാന്ദിനി ചൗധരി നായികയായി എത്തുന്നു.  സന്ദീപ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാലഭൈരവയാണ് സംഗീത സംവിധായകൻ.