കോമഡി കഥാപാത്രങ്ങൾ തന്റെ മുഖത്തിന് ചേരില്ലെന്നും പ്രേക്ഷകരെ ചിരിപ്പിക്കാൻ പ്രയാസമാണെന്നും മമ്മൂട്ടി പറയുന്നു. Mammootty about his comedy characters.

മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന പേട്രിയറ്റ് റിലീസിനൊരുങ്ങുകയാണ്. മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പേട്രിയറ്റ്. പേട്രിയറ്റ് റിലീസിനോട് അടുത്തിരിക്കെ തന്റെ കോമഡി കഥാപാത്രങ്ങളെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. കോമഡി കഥാപാത്രങ്ങൾ തന്റെ മുഖത്തിന് ചേരാത്ത പോലെ തോന്നുമെന്നാണ് മമ്മൂട്ടി പറയുന്നത്. കോമഡി തനിക്ക് പ്രയാസമുള്ള കാര്യമാണെന്നും, താൻ കോമഡി ചെയ്താലും അതൊരു സീരിയസ് കഥാപാത്രമായിരിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

"പ്രേക്ഷകരെ ചിരിപ്പിക്കാൻ എനിക്ക് പാടാണ്. കോമഡി എനിക്ക് പ്രയാസമുള്ള കാര്യമാണ്. അത് എന്റെ മുഖത്തിന് ചേരാത്ത പോലെ തോന്നും. കോമഡി ഞാൻ ചെയ്താലും അതൊരു സീരിയസ് കഥാപാത്രമായിരിക്കും. പ്രേക്ഷകർക്കാണ് അത് തമാശയായി തോന്നേണ്ടത്. എന്നാൽ എനിക്ക് തമാശ വളരെ ഇഷ്ടമാണ്. പ്രേക്ഷകരും എന്നെ കൂടുതൽ കണ്ടിട്ടുള്ളത് റഫ് ആയ റോളുകളിൽ ആണ്." മമ്മൂട്ടി പറയുന്നു. അനുപമ ചോപ്രയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

അതേസമയം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് തുടങ്ങീ വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം - മാനുഷ് നന്ദൻ, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർ ഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ്, ഫാൻ്റം വിഎഫ്എക്സ്, പിക്ടോറിയൽ വിഎഫ്എക്സ്, ബൈനറി സർക്കസ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.