സിനിമയിലെ ഹീറോ കഥയാണെന്നും തങ്ങൾക്കിടയിൽ ഈഗോ ഇല്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. Mammootty about Patriot movie.

മമ്മൂട്ടി നായകനായെത്തുന്ന പേട്രിയറ്റ് റിലീസിനൊരുങ്ങുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങീ വമ്പൻ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. കമൽ ഹാസനും രജനികാന്തും ഒന്നിക്കുന്ന നെൽസൺ ചിത്രത്തിന്റെവ പ്രമോ വീഡിയോയിൽ ആരാണ് സിനിമയിലെ ഹീറോ എന്ന് ഇരുവരും ചോദിക്കുന്ന പോലെ മഹേഷ് നാരായണനോട് ഈ ചിത്രത്തെ കുറിച്ച് എന്തെങ്കിലും ചോദിച്ചിരുന്നോയെന്നായിരുന്നു ചോദ്യം. ഇതിലെ കഥയാണ് ഹീറോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. മോഹൻലാലിൽനും തനിക്കുമിടയിൽ അത്തരത്തിലുള്ള ഈഗോ ഇല്ലെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

"ഇല്ല, ഇതിലെ കഥയാണ് ഹീറോ എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം. ഞങ്ങൾക്കിടയിൽ അത്തരം ഈഗോ ഒന്നുമില്ല, മോഹൻലാൽ എൻ്റെ സിനിമകളിൽ അഭിനയിക്കാറുണ്ട്, ഞാൻ അദ്ദേഹത്തിൻ്റെ സിനിമകളിലും അഭിനയിക്കാറുണ്ട്. അടുത്തിടെ മോഹൻലാൽ ദിലീപിൻ്റെ ചിത്രത്തിൽ അഭിനയിച്ചു, അതുപോലെ ഞാൻ യുവാക്കൾക്കൊപ്പമുള്ള ഒരു സിനിമയിൽ കാമിയോ റോളും ചെയ്തു. പേട്രിയാട്ടിൽ ഞങ്ങൾ വെറും രണ്ട് കഥാപാത്രങ്ങളെ മാത്രമാണ് അവതരിപ്പിക്കുന്നത്. ഒരുപാട് കഥാപാത്രങ്ങളുള്ള, കണ്ടന്റിലൂടെ മുന്നോട്ട് പോകുന്ന ഒരു സിനിമയാണിത്." അനുപമ ചോപ്രയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. അതേസമയം മെയ് 1 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സുഷിന് ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.