മുംബൈ: 'ശ്രീ റാം' എന്നെഴുതിയ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങൾ‌ സോഷ്യൽമീഡിയയിൽ പങ്കുവച്ച ബോളിവുഡ് നടിക്കെതിരെ  രൂക്ഷവിമർശനവും പൊലീസ് കേസും. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടി വാണി കപൂറിനെതിരെയാണ് മുംബൈ സ്വദേശി രാമ സാവന്ത് എൻഎം ജോഷി മാർ​ഗ് പൊലീസ് സ്റ്റേഷനിലും മുംബൈ പൊലീസ് കമ്മീഷണർക്കും പരാതി നൽകിയത്.

'ശ്രീ റാം' എന്നെഴുതിയ ബ്ലസ് ധരിച്ചുള്ള ചിത്രമാണ് വാണി കപൂർ‌ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. മാറിടം കാണിച്ചുള്ള വളരെ മോശമായ ചിത്രമായിരുന്നു അവരുടെത്. ഒരു രാമഭക്തയാണ് താൻ. ശ്രീം റാം എന്നാൽ രാമനാണ്. ശ്രീം റാം എന്നെഴുതി ഇത്തരമൊരു വസ്ത്രം ധരിച്ചെത്തിയത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ്. വാണി കപൂറിന് നിയമത്തിന്റെ പരിധിയിൽപ്പെടുന്ന ഏറ്റവും കൂടിയ ശിക്ഷ തന്നെ നൽകണമെന്നും രാമ സാവന്ത് പരാതിയിൽ പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 

And the more she loved herself , the simpler it became for her 🧡

A post shared by VK (@_vaanikapoor_) on Aug 24, 2019 at 5:01am PDT

താരത്തിനെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽമീഡിയിയൽ ഉയരുന്നത്. 'ലജ്ജയില്ലാത്ത വാണി കപൂർ, ഞങ്ങൾ നിങ്ങളുടെ സിനിമകൾ ബഹിഷ്കരിക്കും. വാണിജ്യപരമായി ബാധിക്കുന്നതുവരെ നിങ്ങൾക്കത് മനസ്സിലാകില്ല', എന്നായിരുന്നു കൂടുതൽ ട്വിറ്റർ ഉപയോക്താക്കളും ട്വീറ്റ് ചെയ്തത്. മതപരമായ വികാരങ്ങളെ മാനിച്ചാൽ ആരും നിങ്ങളെ പരിഹസിക്കുകയോ വിമർശിക്കുകയോ ചെയ്യില്ലെന്നും ആളുകൾ ട്വീറ്റ് ചെയ്യുന്നുണ്ട്. ഇത്തരമൊരു പ്രവൃത്തി നിങ്ങൾ‌ക്ക് നാണക്കേടാണുണ്ടാക്കിയതെന്നും മാപ്പ് പറയണമെന്നും ആളുകൾ ആവശ്യപ്പെട്ടു.