Asianet News MalayalamAsianet News Malayalam

കൊവിഡ് ജാഗ്രത അവഗണിച്ച് രജിത്തിന് സ്വീകരണം, ഏഴ് പേര്‍ കൂടി അറസ്റ്റില്‍

കൊവിഡ് ജാഗ്രത അവഗണിച്ച് രജിത് കുമാറിനു സ്വീകരണം നൽകിയ സംഭവത്തില്‍  7 പേർ കൂടി അറസ്റ്റിൽ. സംഭവുമായ ബന്ധപ്പെട്ട് നെടുമ്പാശ്ശേരി പൊലീസ് ഇതുവരെ 9 പേരെ അറസ്റ്റ് ചെയ്തു

covid 19: 7 more rajath kumar fans arrested in  nedumbassery airport case
Author
Kochi, First Published Mar 16, 2020, 11:16 PM IST

കൊച്ചി: കൊവിഡ് ജാഗ്രത അവഗണിച്ച് നെടുമ്പാശ്ശേരിയിൽ റിയാലിറ്റി ഷോ മത്സരാർത്ഥി രജിത് കുമാറിനു സ്വീകരണം നൽകിയ സംഭവത്തില്‍ 7 പേർ കൂടി അറസ്റ്റിൽ. സംഭവവുമായ ബന്ധപ്പെട്ട് നെടുമ്പാശ്ശേരി പൊലീസ് ഇതുവരെ 9 പേരെ അറസ്റ്റ് ചെയ്തു. സോണി തോമസ് കറുകുറ്റി, ഫരീറുദ്ദിൻ പെരുമ്പാവൂർ, ബിനു പാലാരിവട്ടം, ക്രിസ്റ്റി ജോൺ പറവൂർ, കിരൺ ജോൺ പറവൂർ അനിൽ കുമാർ മുപ്പത്തടം, വിപിൻ കൊല്ലം എന്നിവരാണ് അറസ്റ്റിലായത്. 34 പ്രതികളെ കൂടി തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. 

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയും കര്‍ശന നിരീക്ഷണവും നിലനില്‍ക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് രജിത് കുമാര്‍ ആരാധകര്‍ ഒത്തുകൂടിയ സംഭവം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സംഭവത്തില്‍ സ്വീകരണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു.  സ്വീകരണത്തിനെത്തിയവരെ അറസ്റ്റ് ചെയ്യുമെന്ന് പിന്നീട് എറണാകുളം റൂറല്‍ എസ്പിയും വ്യക്തമാക്കി. പിന്നാലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം രണ്ട് പേരെയും പിന്നീട് 7 പേരെയും അറസ്റ്റ് ചെയ്തു

വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കിയ സംഭവത്തിൽ രജിത് കുമാറടക്കം എഴുപത്തിയഞ്ചു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈയിൽ നിന്നും വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിയപ്പോഴാണ് രജിത് കുമാറിന് അരാധകർ സ്വീകരണം ഒരുക്കിയത്. ആഭ്യന്തര ടെർമിനലിന് പുറത്തായിരുന്നു സ്വീകരണം. 

 

Follow Us:
Download App:
  • android
  • ios