വിജയ്‍യുടെ കടുത്ത ആരാധകനാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വരുണ്‍ ചക്രവര്‍ത്തി. വിജയ്‍യെ കാണാൻ കൊതിച്ച വരുണിന്റെ ആഗ്രഹം സഫലമായിരിക്കുയാണ് ഇപ്പോള്‍. വിജയ്‍ക്കൊുപ്പമുള്ള ഫോട്ടോ വരുണ്‍ ചക്രവര്‍ത്തി ഷെയര്‍ ചെയ്‍തിട്ടുണ്ട്. ചെന്നൈയില്‍ വിജയ്‍യുടെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്‍ച നടന്നത്. വിജയ്‍യ കണ്ട കാര്യം വരുണ്‍ ചക്രവര്‍ത്തി തന്നെയാണ് അറിയിച്ചത്. മാസ്റ്റര്‍ എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും വരുണ്‍ ചക്രവര്‍ത്തി പറയുന്നു.

വിജയ്‍യെ കാണണമെന്ന് പല അഭിമുഖങ്ങളിലും വരുണ്‍ ചക്രവര്‍ത്തി പറഞ്ഞിരുന്നു. വിജയ് കാണാൻ ആഗ്രഹിക്കുന്നതായി മാനേജറെയും വരുണ്‍ അറിയിച്ചു. അങ്ങനെയാണ് വരുണിനെ കാണാൻ വിജയ് അവസരമൊരുക്കിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന സിനിമയ്‍ക്കായി താൻ  കാത്തിരിക്കുകയാണ് എന്നും വരുണ്‍ ചക്രവര്‍ത്തി പറയുന്നു. ചിത്രം ഒടിടി റിലീസിന് ഇല്ലെന്ന് സംവിധായകൻ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ വലിയ സ്വീകാര്യത നേടിയിരുന്നു.

മാളവിക മോഹനൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.