ജയറാമിന്റെ സംസാരത്തിനിടയ്‍ക്കായിരുന്നു കാളിദാസിന്റെ പ്രതികരണം.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയറാം. എന്നാല്‍ അടുത്ത കാലത്ത് ജയറാം മലയാള സിനിമകള്‍ ചെയ്യുന്നത് തുലോം കുറവാണ്. എന്നാല്‍ അന്യഭാഷാ ഭാഷകളില്‍ സജീവമാണുതാനും. ഇതിനെക്കുറിച്ച് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ജയറാം.

മാതൃഭൂമിയുടെ ക ഫെസ്റ്റിവലില്‍ വെച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ആളുകള്‍ ചോദിക്കുന്നത് ശരിയാണ്. 2019ന് ശേഷം രണ്ട് മലയാള സിനിമകള്‍ മാത്രമാണ് ഞാൻ ചെയ്‍തിട്ടുള്ളത്. ഒന്ന് സത്യൻ അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയും മിഥുൻ മാനുവലിന്റെ എബ്രഹാം ഓസ്‍ലറും. എന്തുകൊണ്ടാണ് മലയാളം ചെയ്യാതെ മറുഭാഷകളില്‍ പോയി സൈഡ് റോളുകള്‍ ചെയ്യുന്നുവെന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ടെന്ന് ജയറാം പറഞ്ഞു. വേദിയില്‍ ഉണ്ടായിരുന്ന മകൻ കാളിദാസ് ജയറാം ഉടനടി തമാശരൂപേണ പറഞ്ഞത് ഇങ്ങനെയായിരുന്നു- "നല്ല പൈസ കിട്ടുന്നുണ്ട്'.

ആദ്യം ഒന്ന് അമ്പരന്നെങ്കിലും ജയറാം തന്റെ നിലപാട് തുടര്‍ന്ന് വ്യക്തമാക്കി. അത് മാത്രമല്ല കണ്ണാ, എന്നെ തേടി ഞാൻ മനസ്സില്‍ ആഗ്രഹിക്കുന്ന ടൈപ്പ് സിനിമ വന്നില്ല എന്നത് ഒരു കാരണമാണ്. എന്നെ സംബന്ധിച്ചിടത്തോളം കുറച്ച് ഇടവേളയ്‍ക്ക് ശേഷം എന്നെ തേടി എത്തിയതില്‍ ഈ സിനിമ കൊള്ളാം എന്ന് തോന്നിയത് ആശകള്‍ ആയിരം ആണ്. ഈ സിനിമ ചെയ്‍താല്‍ ആളുകള്‍ മോശം പറയില്ല എന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ആ സിനിമ ജൂഡ് വന്ന് പറഞ്ഞപ്പോള്‍ തെരഞ്ഞെടുത്തതും ചെയ്‍തതും- ജയറാം വ്യക്തമാക്കി.

ജയറാമും കാളിദാസ് ജയറാമും ഒന്നിക്കുന്ന സിനിമയാണ് ആശകള്‍ ആയിരം. സംവിധാനം ജി പ്രജിത്ത് ആണ്. ആശകൾ ആയിരം ഫെബ്രുവരി ആറിന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്‍ണമൂർത്തി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഒരു വടക്കൻ സെൽഫിക്കു ശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ ജൂഡ് ആന്റണി ജോസഫാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജയറാം, കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിൽ ആശാ ശരത്,ഷറഫുദ്ധീൻ, ഇഷാനി കൃഷ്‍ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്‍മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ്. ആശകൾ ആയിരം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്. ആശകൾ ആയിരത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനർ :ബാദുഷാ.എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ : സനൽ ദേവ്, എഡിറ്റർ : ഷഫീഖ് പി വി, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ : അരുൺ മനോഹർ, കൊറിയോഗ്രാഫി : സ്പ്രിംഗ്, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, സൗണ്ട് മിക്സിങ് : ഫസൽ എ ബക്കർ, ട്രയ്ലർ കട്ട്സ് : ലിന്റോ കുര്യൻ, ഗാനരചന : മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ : സക്കീർ ഹുസൈൻ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ,വി എഫ് എക്സ് : കോക്കനട്ട് ബഞ്ച്, ഡി ഐ : കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് : ശ്രീക് വാര്യർ, ,സ്റ്റിൽസ് : ലെബിസൺ ഗോപി,പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, പിആർഒ പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക