ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന 'ദാദ' എന്ന പുതിയ ആക്ഷൻ ചിത്രത്തിൽ നന്ദമുരി ബാലകൃഷ്‍ണ നായകനാകുന്നു. 'വീര സിംഹ റെഡ്ഡി'ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം 2026 ഡിസംബർ 24-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.

തെലുങ്കു സൂപ്പർതാരം നന്ദമുരി ബാലകൃഷ്‍ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദാദ.

ബാലയ്യ മാസ് പരിവേഷത്തിലെത്തുന്ന ആക്ഷൻ ചിത്രം 2026 ഡിസംബർ 24 ന് ക്രിസ്മസ് റിലീസായി ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിൻറെ ടൈറ്റിൽ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സൗണ്ട് ഓഫ് കെയോസ്‌ എന്ന ഒർജിനൽ സൗണ്ട് ട്രാക്ക് പുറത്തുവന്നിരിക്കുകയാണ്. തമൻ ആണ് സംഗീതം.

'വീര സിംഹ റെഡ്ഡി' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്‍ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. കാജൽ അഗർവാൾ ആണ് ചിത്രത്തിലെ നായിക. ടൈറ്റിൽ പുറത്ത് വിട്ട് കൊണ്ട് ചിത്രത്തിൻ്റെ ഒരു മാസ് ഗ്ലിമ്പ്സ് വീഡിയോയും പോസ്റ്ററും നേരത്തെ റിലീസ് ചെയ്തിരുന്നു. മാസ് അവതാരമായി, സ്റ്റൈലിഷ് ലുക്കിലാണ് ബാലകൃഷ്‍ണയെ ഈ ഗ്ലിമ്പ്സ് വീഡിയോ, പോസ്റ്റർ എന്നിവയിൽ അവതരിപ്പിച്ചിരിക്കുന്നത്.

സ്റ്റൈലിഷ് ജാക്കറ്റും, കൂളിംഗ് ഗ്ലാസും സ്വർണ മാലയും ധരിച്ച്, ആയുധവും ചുമലിലേന്തി നിൽക്കുന്ന മാസ് ഗെറ്റപ്പിലാണ് അദ്ദേഹം പുതിയ പോസ്റ്ററിൽ എത്തിയിരിക്കുന്നത്. എസ് തമൻ ഒരുക്കിയ പശ്ചാത്തല സംഗീതവും, ബാലകൃഷ്‍ണയുടെ തകർപ്പൻ പഞ്ച് ഡയലോഗും ഗ്ലിമ്പ്സ് വീഡിയോയുടെ ഹൈലൈറ്റ് ആണ്. മനോജ് മഞ്ചു ആണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

YouTube video player