തിയേറ്ററുകളിൽ നൂറു കോടിയിലധികം കളക്ഷൻ നേടി വിജയിച്ച ഈ ചിത്രം, ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസ് ചെയ്തിരിക്കുകയാണ്.

ലോകേഷ് കനകരാജിനെയും വാമിഖ ഗബ്ബിയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുൺ മതേശ്വരൻ സംവിധാനം ചെയ്ത ഡിസി തിയേറ്ററിലെ മികച്ച പ്രദർശനത്തിന് ശേഷം ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ഒടിടിയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അനിരുദ്ധ് രവിചന്ദര് ആയിരുന്നു സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്. സ്പോട്ടിഫൈയിൽ 100 മില്യണിലധികം സ്ട്രീമിംഗ് മിനിറ്റുകൾ ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് തന്റെ നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തിയത്. ആഗോളതലത്തിൽ നൂറു കോടി നേട്ടമാണ് ഡിസി സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 7 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. സഞ്ജന കൃഷ്‍ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. വയലൻസിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിൽ വൈകാരിക നിമിഷങ്ങളും ഉണ്ടെന്നാണ് പ്രതികരണങ്ങൾ.

അഡീഷണൽ സ്ക്രീൻപ്ലേ അരുൺ രഞ്ജൻ, സംഭാഷണം അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം മുകേഷ് ജി, ചിത്രസംയോജനം ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ ഹരീഷ് അരുൺ എം, കലസംവിധാനം കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ പെരുമാൾ ശെൽവം, ചമയം വിനോദ് സുകുമാരൻ, സ്റ്റിൽസ് അമീർ, ശബ്ദലേഖനം സിങ്ക് സിനിമാസ്, ഓഡിയോഗ്രഫി വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ് വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ് രംഗ, വിഷ്വൽ ഇഫക്ട്സ് പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ ഡി രമേശ് കുച്ചിരായർ, കെടിഎസ് സ്വാമിനാഥൻ. പിആർഒ- ശബരി.