ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന 'ഓട്ടം തുള്ളൽ' ഒരു ഫാമിലി കോമഡി എന്റർടെയ്നറാണ്. വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ് പ്രധാന താരങ്ങൾ.

സംവിധായകൻ ജി മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഓട്ടം തുള്ളൽ'. ചിത്രത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. ഭക്തിസാന്ദ്രമായി ഒരുക്കിയ ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജ് ആണ്. ധന്യ സുരേഷ് മേനോന്റെ വരികൾ ആലപിച്ചിരിക്കുന്നത് കൃഷ്ണഭദ്ര സുരേഷ്, ഭാവയാമി, ഗൗരി, മെനിത, സാരംഗി എന്നിവർ ചേർന്നാണ്. 'ഒരു തനി നാടൻ തുള്ളൽ' എന്നാണ് പടത്തിന്റെ ടാഗ് ലൈൻ.

ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്‍ണു ഉണ്ണികൃഷ്‍ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ് ബിനു ശശിറാം രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പക്കാ ഫാമിലി കോമഡി എന്റർടെയ്നര്‍ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.

പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, അച്ഛാ ദിൻ, പൃഥ്വിരാജ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം പാവാട, കുഞ്ചാക്കോ ബോബൻ നായകനായ ജോണി ജോണി യെസ് അപ്പ, റോഷൻ മാത്യു- ഷൈൻ ടോം ചാക്കോ ടീം വേഷമിട്ട മഹാറാണി എന്നിവയ്ക്ക് ശേഷം ജി. മാർത്താണ്ഡൻ ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് 'ഓട്ടം തുള്ളൽ'. കോ. പ്രൊഡ്യൂസർ സിറിയക് ആലഞ്ചേരി. ഹിരൺ മഹാജൻ, ജി മാർത്താണ്ഡൻ എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

Theeye Thalaiviye Video Song | Ottamthullal | Rahul Raj | G. Marthandan

ഛായാഗ്രഹണം- പ്രദീപ് നായർ, സംഗീതം- രാഹുൽ രാജ്, എഡിറ്റർ- ജോൺകുട്ടി, ആർട്ട്- സുജിത് രാഘവ്, മേക്കപ്പ്- അമൽ സി. ചന്ദ്രൻ, വസ്ത്രാലങ്കാരം- സിജി തോമസ് നോബൽ, വരികൾ- ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്- അജയ് ചന്ദ്രിക, പ്രശാന്ത് എഴവൻ, അസോസിയേറ്റ് ഡയറക്ടേഴ്സ്- സാജു പൊട്ടയിൽകട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജേഴ്സ്- റഫീഖ് ഖാൻ, മെൽബിൻ ഫെലിക്‌സ്, സ്‌ക്രിപ്റ്റ് അസോസിയേറ്റ്- ദീപു പുരുഷോത്തമൻ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming