ദീപാലി വസിഷ്‍ഠയുടെ ബെല്ലി ഡാൻസിന്റെ വീഡിയോയും ചര്‍ച്ചയാകുന്നു.

മോഹൻലാല്‍ നായകനായി വേഷമിടുന്ന പുതിയ ചിത്രം മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. മലൈക്കോട്ടൈ വാലിബന്റെ വിശേഷങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. പോസ്റ്ററുകളാണ് അടുത്തിടെ വലിയ ചര്‍ച്ചയാകുന്നത്. മോഹൻലാൻ നായകനാകുന്ന മലൈക്കോട്ടൈ വാലിബൻ ചിത്രത്തിന്റെ പോസ്റ്ററുകളില്‍ ഉള്‍പ്പെട്ടവരും മലയാളി പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

കന്നട നടൻ ഡാനിഷ് സെയ്‍ത് ചിത്രത്തിന്റെ പോസ്റ്ററില്‍ ഉള്‍പ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ചതും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കോമഡിയില്‍ നിന്ന് വേറിട്ട് ചിത്രത്തില്‍ തന്റെ ഒരു വശം വളിപ്പെടുത്താനാകും എന്നാണ് നടി ഡാനിഷ് സെയ്‍ത് വ്യക്തമാക്കിയത്. മോഹൻലാലിനൊപ്പം പോസ്റ്ററില്‍ ഉള്‍പ്പെട്ടുവെന്ന് എടുത്ത് പറയുകയും ചെയ്യുന്നു കോമഡി നടനായി പ്രിയങ്കരായ ഡാനിഷ് സെയ്‍ത്. നടൻ ഹരി പ്രശാന്തും മോഹൻലാല്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

View post on Instagram

ദീപാലി വസിഷ്‍ഠയാണ് മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ ഇടംനേടിയിരിക്കുന്ന ഒരേയൊരു നടി. ബെല്ലി ഡാൻസറും ഇന്റീയര്‍ ഡിസൈനറുമായ താരം നേരത്തെ മലൈക്കോട്ടൈ വാലിബൻ നായകൻ മോഹൻലാലിനൊപ്പമുള്ള ഒരു ഫോട്ടോ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഗ്ലോബല്‍ ബെല്ലി ഡാൻസ് ചാമ്പ്യൻഷിപ്പില്‍ താരത്തിന് ഒന്നാം സ്ഥാനവുമുണ്ട്. ദീപാലി വസിഷ്‍ഠയുടെ ബെല്ലി ഡാൻസ് വീഡിയോകള്‍ ചര്‍ച്ചയാകാറുമുണ്ട്.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്നു എന്നതാണ് മലൈക്കോട്ടൈ വാലിബന്റെ പ്രധാന പ്രത്യേകത. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, മണികണ്ഠൻ ആര്‍ ആചാരി, രാജീവ് പിള്ള തുടങ്ങിയവരും ഉണ്ടാകും. വൻ ക്യാൻവസിലാണ് മലൈക്കോട്ടൈ വാലിബൻ സിനിമ എത്തുക. റിലീസ് ജനുവരി 25നാണ്.

Read More: ഇന്ത്യയില്‍ രണ്ടാമൻ ആ തെന്നിന്ത്യൻ താരം, പതിമൂന്നാമനായി വിജയ്, പത്തില്‍ നിന്ന് രജനികാന്ത് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക