ദീപികയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലെ രസകരമായ കമന്‍റ് നടത്തി വൈറലായിരിക്കുകയാണ് രണ്‍വീര്‍.
മുംബൈ: രൺവീർ സിങ്ങും ദീപിക പദുക്കോണും ഏറെ ആരാധകരുള്ള ബോളിവുഡ് ദമ്പതികളാണ്. തങ്ങളുടെതായ കരിയറുമായി മുന്നോട്ട് പോകുന്ന ഇരുവരും തമ്മില്‍ പ്രശംസിക്കുന്നതിന് കുറവൊന്നും വരുത്താറില്ല. രണ്‍വീരിന്‍റെ അടുത്തിടെ റിലീസായ ചിത്രം റോക്കി ഔർ റാണി കി പ്രേം കഹാനി കാണാൻ രൺവീർ സിങ്ങും ദീപിക പദുകോണും മുംബൈയിലെ തിയേറ്ററിൽ ഒരുമിച്ചാണ് എത്തിയത്. ഇപ്പോഴിതാ ദീപികയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലെ രസകരമായ കമന്‍റ് നടത്തി വൈറലായിരിക്കുകയാണ് രണ്‍വീര്‍.
ഒരു ബിക്കിനി ഫോട്ടോ ഷൂട്ടിന്‍റെ ചിത്രം ദീപിക പങ്കുവച്ചിരുന്നു. ചിത്രത്തിൽ ഒരു കോൽഡ്-ഐ മേക്കപ്പ് ലുക്കില്‍ കറുപ്പും വെള്ളയും വസ്ത്രമാണ് ദീപിക ധരിച്ചിരിക്കുന്നത്. "ഒരിക്കൽ... വളരെക്കാലം മുമ്പല്ല..." എന്നാണ് ദീപിക തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്. ഇത് പഴയ ചിത്രമാണ് എന്ന് വ്യക്തമാണ്.
ഈ ചിത്രത്തിന് അടിയില്‍ ദീപികയുടെ ഭർത്താവ് രൺവീർ സിങ്ങിന്റെ പ്രതികരണമാണ് എന്തായാലും വൈറലായത്. ഭാര്യയുടെ അതിശയകരമായ ബിക്കിനി ലുക്കിൽ "ഒരു മുന്നറിയിപ്പ് നല്ലതായിരുന്നു" എന്നാണ് രണ്‍വീര്‍ കുറിച്ചത്.
ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രമായ ജവാനില്‍ ഒരു സ്പെഷ്യല്‍ അപ്പിയറന്‍സില്‍ ദീപിക എത്തുന്നുണ്ട്. പിന്നാലെ പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവർക്കൊപ്പം കൽക്കി 2898 എഡി എന്ന ചിത്രത്തിലൂടെ ദീപിക എത്തും. വരാനിരിക്കുന്ന ആക്ഷൻ ത്രില്ലറായ ഫൈറ്ററിൽ ആദ്യമായി ഹൃത്വിക് റോഷന്‍റെ നായികയായി ദീപിക പദുക്കോൺ എത്തുന്നുണ്ട്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ബൈജു ബാവ്‌റയിലാണ് രൺവീർ സിംഗ് അടുത്തതായി അഭിനയിക്കുന്നത്. പീരിയഡ് മ്യൂസിക്കൽ ഡ്രാമ 2023-ന്റെ അവസാന പാദത്തില്‍ ആരംഭിക്കും. പിന്നീട് ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഡോൺ 3 യിൽ ഷാരൂഖ് ഖാന്റെ ടൈറ്റിൽ റോളില്‍ എത്തും.
രജനി വിളിച്ച് വില്ലനാകുമോ എന്ന് ചോദിച്ച സൂപ്പര്‍സ്റ്റാര്‍ ആര്, മമ്മൂട്ടിയോ കമലോ?
"കുടുംബം കലക്കികളോട് പറയാനുള്ളത്" ; കുടുംബത്തിനൊപ്പം വീഡിയോയില്‍ വന്ന് അഖില്‍ മാരാര്‍ പറയുന്നത്.!
