രാജ്യത്ത് ഏറ്റവും ആരാധകരുള്ള താര ദമ്പതിമാരാണ് രണ്‍വീണ്‍ സിംഗും ദീപിക പദുക്കോണും. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവയ്‍ക്കാറുണ്ട്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ രണ്‍വീര്‍ സിംഗിന്റെ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. രണ്‍വീര്‍ സിംഗ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ശരീരത്തിന്റെ ആരോഗ്യവും സൌന്ദര്യവും കാട്ടുന്ന തരത്തിലുള്ളതാണ് ഫോട്ടോ.

രണ്‍വീര്‍ സിംഗ് ഒരു സിനിമയിലെന്ന പോലെയാണ് ചിത്രത്തിലുള്ളത്. അഭിനന്ദിച്ച് കമന്റുമായി ദീപിക പദുക്കോണും രംഗത്ത് എത്തി. ആരാധകരും ഫോട്ടോയ്‍ക്ക് കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 83 എന്ന ചിത്രമാണ് രണ്‍വീര്‍ സിംഗിന്റേതായി ഇനി പുറത്തുവരാനുള്ളത്. കപില്‍ ദേവായിട്ടാണ് രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രണ്‍വീര്‍ സിംഗിന്റെ കഥാപാത്രത്തിന്റെ ഭാര്യയായിട്ട് ദീപിക പദുക്കോണും ചിത്രത്തിലുണ്ട്.

ഇറ്റലിയില്‍ 2018ലായിരുന്നു രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹം.

കുറച്ച് കാലത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം.