ഇന്ത്യൻ ചലച്ചിത്രോലോകത്ത് എണ്ണംപറഞ്ഞ കഥാപാത്രങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ നടനായിരുന്നു ഇര്‍ഫാൻ ഖാൻ. കഴിഞ്ഞ മാസമായിരുന്നു ഇര്‍ഫാൻ ഖാൻ അന്തരിച്ചത്. വലിയ ഞെട്ടലോടെയാണ് എല്ലാവരും ഇര്‍ഫാൻ ഖാന്റെ മരണവാര്‍ത്ത കേട്ടത്. ഇര്‍ഫാൻ ഖാന്റെ മരണത്തോട് പൊരുത്തപ്പെടാൻ ഇപ്പോഴും സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും കഴിഞ്ഞിട്ടില്ല. ഇര്‍ഫാൻ ഖാൻ തിരിച്ചുവരണമെന്ന് ദീപിക പദുക്കോണ്‍ എഴുതിയത് അതുകൊണ്ടാവും.

ദയവായി തിരിച്ചുവരൂ ഇര്‍ഫാൻ ഖാൻ എന്നാണ് ദീപിക പദുക്കോണ്‍ എഴുതിയിരിക്കുന്നത്. ഹിന്ദി സിനിമ ലോകത്ത് ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായ പികുവില്‍ ദീപികയും ഇര്‍ഫാൻ ഖാനും മത്സരിച്ചഭിനയിച്ചതാണ്. ഇര്‍ഫാൻ ഖാനെ മിസ് ചെയ്യുന്നുവെന്ന് ദീപിക വ്യക്തമാക്കിയപ്പോള്‍ ആരാധകരും കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇര്‍ഫാൻ ഖാന്റെ അഭിനയമികവിനെ തന്നെയാണ് എല്ലാവരും പ്രശംസിക്കുന്നത്. നല്ല മനുഷ്യനായിരുന്നുവെന്നും അദ്ദേഹത്തെ എപ്പോഴും മിസ് ചെയ്യുമെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.