രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താര ദമ്പതിമാരാണ് ദീപിക പദുക്കോണും രണ്‍വിര്‍ സിംഗും. സിനിമാത്തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് അവധിക്കാല ആഘോഷത്തിലായിരുന്നു കുറച്ചുദിവസങ്ങളായി ഇരുവരും. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ദീപിക പങ്കുവച്ച രണ്‍വിറിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഫേസ് മാസ്‍ക് ഇട്ടുള്ള രണ്‍വിറിന്റെ ഫോട്ടോയാണ് ദീപിക പദുക്കോണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ക്ലിയോപാട്ര വളരെ തിരക്കിലാണ്, നിങ്ങള്‍ കാണുന്നതുപോലെ എന്നാണ് ദീപിക പദുക്കോണ്‍ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. ഫേസ് മാസ്‍കിട്ട് കണ്ണുകളടച്ച് കിടക്കുന്ന രണ്‍വിര്‍ സിംഗ് ആണ് ഫോട്ടോയിലുള്ളത്. മറുപടിയുമായി രണ്‍വിര്‍ സിംഗ് രംഗത്ത് എത്തിയിരുന്നു. എന്റെ തിളങ്ങുന്ന ചര്‍മ്മത്തിന്റെ രഹസ്യം നിങ്ങളാണ് എന്നാണ് രണ്‍വിര്‍ സിംഗ് എഴുതിയിരിക്കുന്നത്. ആരാധകരും ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്.