Asianet News MalayalamAsianet News Malayalam

അനുമതി കിട്ടിയെങ്കിലും തമിഴ്‍നാട്ടിലെ ഭൂരിഭാഗം തീയറ്ററുകളും തുറന്നില്ല

ശുചീകരണത്തിനുൾപ്പെടെ വേണ്ട സമയം കിട്ടാത്തതുകൊണ്ടാണ് തുറന്ന് പ്രവർത്തിപ്പിക്കാത്തത്.

Despite getting permission most of the theaters in Tamil Nadu didnt open
Author
Kochi, First Published Aug 23, 2021, 2:26 PM IST


ഇന്ത്യയിലെ മാത്രമല്ല ലോകത്തെമ്പാടും തിയറ്റര്‍ വ്യവസായം വൻ പ്രതിസന്ധി നേരിടുകയാണ്. കൊവിഡ് പ്രതിസന്ധി കാരണം രാജ്യത്തിന്റെ പലയിടത്തും തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. തിയറ്റര്‍ തുറക്കണമെന്ന് കേരളത്തില്‍ വൻ തോതില്‍ ആവശ്യമുയരുന്നുണ്ട്. തിയറ്ററുകള്‍ തുറക്കാൻ അനുമതി ലഭിച്ച തമിഴ്‍നാട്ടില്‍ ഇന്ന് ഭൂരിഭാഗവും തുറന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് മുതൽ തിയറ്ററുകൾ തുറക്കാമെന്ന് സർക്കാർ ഉത്തരവിട്ടെങ്കിലും തമിഴ്‍നാട്ടിലെ ഭൂരിഭാഗം തീയറ്ററുകളും തുറന്നില്ല. ശുചീകരണത്തിനുൾപ്പെടെ വേണ്ട സമയം കിട്ടാത്തതുകൊണ്ടാണ് തുറന്ന് പ്രവർത്തിപ്പിക്കാത്തതെന്ന് തിയറ്റർ ഉടമകൾ പറഞ്ഞു. ചെന്നൈ നഗരത്തിൽ 80 പ്രധാന തിയറ്ററുകൾ വ്യാഴാഴ്‍ചയോടെ തുറക്കുമെന്ന് തിയറ്റർ ഉടമകൾ അറിയിച്ചു. 50% സീറ്റുകളിലേക്ക് മാത്രമാണ് ആളുകൾക്ക് പ്രവേശനം.  

തിയറ്റർ റിലീസിന് പുതിയ സിനിമകൾ ഇല്ലാത്തതിനാൽ പഴയ സിനിമകളാണ് ഈ മാസം പ്രദര്‍ശിപ്പിക്കുക.

പുതിയ തമിഴ്‍ സിനികളൊന്നും തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios