ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കുകയാണ് ഇരുവരും. 

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് 'ബാലാമണി'യായി തിളങ്ങിയ ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സും പാട്ടുമൊക്കെയായി സജീവമായിരുന്നപ്പോഴാണ് താരം വിജയ് മാധവുമായി വിവാഹിതയായത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇരുവരുടേതും പ്രണയ വിവാഹമാണെന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ അങ്ങനെയല്ലെന്ന് വിവാഹശേഷം സംസാരിക്കവെ ദേവികയും വിജയിയും പറഞ്ഞിരുന്നു. കണ്മണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇരുവരും. വിവാഹിതരായ ശേഷം വിജയ് മാധവും ദേവികയും യുട്യൂബിൽ വളരെ സജീവുമാണ്

പാചക പരീക്ഷണങ്ങളുടേയും യാത്രകളുടേയും വീട്ടിലെ വിശേഷങ്ങളുടേയും വീഡിയോയാണ് അധികമായി ഇരുവരും യുട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്‍തിരിക്കുന്നത്. ഇപ്പോഴിതാ, പുതിയ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ദേവികയും വിജയിയും. ഇരുവരുടേയും യുട്യൂബ് ചാനലിന് ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്‍സുള്ളതിനാൽ യുട്യൂബിൽ നിന്നും സിൽവർ പ്ലെ ബട്ടൺ ലഭിച്ചിരിക്കുകയാണ് താരങ്ങൾക്ക്. താരങ്ങള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും.

 'സില്‍വര്‍ പ്ലേ ബട്ടണ്‍ കിട്ടിയപ്പോള്‍ മാമനാണ് അത് സമ്മാനിച്ചത്. മാമനും മാമന്റെ മോളും ഇപ്പോള്‍ ഞങ്ങളോടൊപ്പം ചേരുന്നുണ്ട്. സ്ഥിരം പാടിപ്പിച്ച് എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തയാളാണ് മാമന്‍. നമ്മൾ നല്ലത് കൊടുത്താൽ നമുക്ക് നല്ലത് കിട്ടുമെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്‍ടം. അങ്ങനെ ഞങ്ങൾക്ക് കിട്ടിയ ഒരു നന്മ നിറഞ്ഞ ഒരു കുട്ടി സമ്മാനം.' എന്നാണ് സിൽവർ പ്ലെ ബട്ടനെ കുറിച്ച് താരങ്ങൾ പറഞ്ഞത്. അധികം വൈകാതെ ഗോൾഡൻ പ്ലെ ബട്ടൺ കിട്ടട്ടെയെന്നാണ് പ്രേക്ഷകരുടെ ആശംസ. സില്‍വര്‍ പ്ലേ ബട്ടണ്‍ കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചതിന്റെ വീഡിയോയും ഹിറ്റായിട്ടുണ്ട്.

ഭർത്താവിനെ ഇപ്പോഴും മാഷെയെന്നാണ് ദേവിക വിളിക്കുന്നത്. 'വളരെ നാളുകളായുള്ള ശീലമാണെന്നും പെട്ടന്ന് മാറ്റാൻ സാധിക്കില്ലെന്നും ദേവിക മുമ്പ് പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിനെ ഏട്ടാ എന്നൊക്കെ പലരും വിളിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും തനിക്ക് വരുന്നില്ലെന്നും അങ്ങനെയാണ് മാഷേ വിളി സ്ഥിരമാക്കാനായി തീരുമാനിച്ചതെന്നും' ദേവിക പറഞ്ഞിരുന്നു.

Read More: 'സേനാപതി'യായും അച്ഛനായും കമല്‍ഹാസൻ എത്തും, ഇതാ 'ഇന്ത്യൻ 2'വിന്റെ കിടിലൻ അപ്‍ഡേറ്റ്