ആരാധകന്റെ മരണത്തില്‍ അനുശോചനവുമായി നടൻ ധനുഷ്. ദിനേശ് കുമാര്‍ എന്ന ആരാധകന്റെ മരണത്തിലാണ് ദുഖം രേഖപ്പെടുത്തി ധനുഷ് രംഗത്ത് എത്തിയത്. ആരാധകന്റെ മരണകാരണം എന്തെന്ന് വ്യക്തമല്ല. ഈറോഡ് ജില്ല ഫാൻ ക്ലബിന്റെ സെക്രട്ടറിയായിരുന്നു ദിനേശ് കുമാര്‍. ആരാധകന് എത്ര വയസാണ് എന്ന കാര്യവും അനുശോചനത്തില്‍ ഇല്ല. ആരാധകന്റെ മരണം തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നാണ് ധനുഷ് പറഞ്ഞിരിക്കുന്നത്.

ഈറോഡ് ജില്ല ഫാൻ ക്ലബ് സെക്രട്ടറി മിസ്റ്റര്‍ ദിനേശ് കുമാര്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ മരണ വര്‍ത്ത എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുന്നുവെന്നുമാണ് ധനുഷ് എഴുതിയിരിക്കുന്നത്. ദിനേശ് കുമാറിന്റെ ഓര്‍മകള്‍ നിലനിര്‍ത്താൻ വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ധനുഷിന്റെ ആരാധകര്‍. ഇക്കാര്യത്തില്‍ ഔദ്യോഗികമായി തീരുമാനമായിട്ടുണ്ടായില്ല. ധനുഷിന്റെ അനുശോചന സന്ദേശം പങ്കുവെച്ച് മറ്റുള്ള ആരാധകരും രംഗത്ത് എത്തി.

കാര്‍ത്തിക് സുബരാജ് സംവിധാനം ചെയ്യുന്ന ജഗമേ തന്തിരം ആണ് ധനുഷിന്റേതായി റിലീസ് ചെയ്യാനുള്ള ചിത്രം.

മാരി  ശെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണൻ ആണ് ധനുഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം.